Advertisment

ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു

പുരയിടങ്ങളിൽ വ്യാപകമായിരിക്കുന്ന ഒച്ചുകൾ പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം‍ തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

New Update
kjhgfghjkl;

ഭരണങ്ങാനം : ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി, തറപ്പേൽക്കടവ് ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായിരിക്കുന്നത്. കപ്പ, വാഴ, കമുക്, പൂച്ചെടികൾ, പച്ചക്കറികൾ, ചേന തുടങ്ങിയവ തിന്നു നശിപ്പിക്കുന്നുണ്ട്. കമുക് ഉൾപ്പെടെയുള്ളവയുടെ ചുവട്ടിലെ തണ്ടും തിന്നുന്നുണ്ട്. തെങ്ങിന്റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു. കപ്പളം പോലെ കറയുള്ള ചെറുമരങ്ങൾ‍ മുതൽ കാന്താരിച്ചീനി വരെ ആഫ്രിക്കൻ ഒച്ച് തിന്നു നശിപ്പിക്കുന്നതിൽ ഉൾപ്പെടുന്നു.

Advertisment

പുരയിടത്തിൽ ഉപ്പ് വിതറുമ്പോൾ ഒച്ച് ചത്തു പോകുന്നുണ്ട്. എന്നാൽ ദിവസേന 5 പാക്കറ്റ് വരെ ഉപ്പ് പൊടി വിതറി ചത്ത ഒച്ചിനെ പെറുക്കിക്കൂട്ടി കളയുമ്പോഴേക്കും വീണ്ടും അവ പെരുകി പുരയിടം നശിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വളർച്ച എത്തിയ ഒച്ച് 300 ഗ്രാം വരെയുണ്ട്. വലിയ തവളയുടെ വലുപ്പം വരെ എത്താറുണ്ട്.  ഒച്ചുകൾ ദിവസേന പെരുകുകയും ചെറിയവ ഏതാനും ദിവസം‍ കൊണ്ട് വലുതാകുകയും ചെയ്യും. മീനച്ചിലാറിനോടു ചേർന്നുള്ള പുരയിടങ്ങളിലാണ് ആദ്യം ഒച്ചിനെ കണ്ടുതുടങ്ങിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റു പുരയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

Advertisment