ഞെട്ടിക്കാന്‍ വീണ്ടും പ്രഭാസ് എത്തുന്നു: കല്‍ക്കിയ്ക്ക് ശേഷം റൊമാന്റിക് ഹൊറര്‍ പശ്ചാത്തലത്തില്‍ ‘രാജാസാബ്’

ഹൊറർ, റൊമാൻ്റിക്, കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്ന് ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തു വരുന്നത്.

author-image
മൂവി ഡസ്ക്
New Update
rtyuikjrtuiuyty

ചരിത്ര വിജയം നേടിയ ‘കല്‍ക്കി കൽക്കി 2898 എഡി’  എന്ന ചിത്രത്തിന് ശേഷം  പ്രഭാസിന്‍റെ പുതിയ ചിത്രമായ  'രാജാസാബി'ന്റെ ഗ്ലിംപ്സ് പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് വീഡിയോയില്‍  പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisment

മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. ഹൊറർ, റൊമാൻ്റിക്, കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്ന് ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തു വരുന്നത്. ഫസ്റ്റ് ലുക്കിൽ നിന്ന് വ്യത്യസ്ഥമായി സ്റ്റൈലിഷായാണ് വീഡിയോയിൽ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.

2025 ഏപ്രിൽ 10ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ടി.ജി.വിശ്വ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കാർത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിർവഹിക്കുന്നത്.പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാസാബ് എന്നാണ് ചിത്രത്തെ കുറിച്ച് പ്രഭാസ് പീപ്പിൾ മീഡിയ ഫാക്ടറിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. തീർച്ചയായും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഹൊറർ അനുഭവമായിരിക്കും ചിത്രമെന്നും പ്രഭാസ് പറയുന്നു. 


https://www.youtube.com/watch?v=YFZMBqyXkqQ

Advertisment