Advertisment

സ്‍പാം കോളുകൾ തടയാൻ എയർടെൽ നടപ്പാക്കിയ എഐ സംവിധാനം വിജയകരം

സ്‌കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യമായ കമ്മ്യൂണിക്കേഷനുകൾ എന്നിവ തടയുന്നതിനായിട്ടാണ് എഐ സംവിധാനം രാജ്യത്താകമാനം എയർടെൽ നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി കേരളത്തിലും എഐ സംവിധാനം എയർടെല്‍ അവതരിപ്പിക്കുകയായിരുന്നു.

author-image
ടെക് ഡസ്ക്
New Update
ftrfyhj

സ്‍പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി എയർടെൽ നടപ്പിലാക്കിയ എഐ സംവിധാനം വിജയം. പുതിയ എഐ ടൂള്‍ കേരളത്തിൽ 55 ദശലക്ഷം (5.5 കോടി) സ്പാം കോളുകളും ഒരു ദശലക്ഷം (10 ലക്ഷം) സ്പാം എസ്എംഎസുകളും കണ്ടെത്തിയതായി എയർടെല്‍ അറിയിച്ചു. സ്പാം തിരിച്ചറിയാനുള്ള എഐ സംവിധാനം അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും ഫോൺകോളുകളും സന്ദേശങ്ങളും കണ്ടെത്തിയത്.

Advertisment

സ്‌കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യമായ കമ്മ്യൂണിക്കേഷനുകൾ എന്നിവ തടയുന്നതിനായിട്ടാണ് എഐ സംവിധാനം രാജ്യത്താകമാനം എയർടെൽ നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി കേരളത്തിലും എഐ സംവിധാനം എയർടെല്‍ അവതരിപ്പിക്കുകയായിരുന്നു. രണ്ട് തലങ്ങളിലുള്ള സുരക്ഷിതത്വം നല്‍കുന്ന ഫീച്ചറാണ് എയർടെല്‍ അവതരിപ്പിച്ചത്. സവിശേഷ അൽഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സംശയാസ്പദമായ സ്പാമുകളെ വേർതിരിക്കുകയും ചെയ്യും. 

പുതിയ ആപ്പ് ഡൗൺലോഡ് ആവശ്യമില്ലാതെ തന്നെ കേരളത്തിലെ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും എഐ സ്പാം ഡിറ്റക്ഷന്‍ സേവനം സൗജന്യമായും സ്വമേധയായും ലഭിക്കുന്നുണ്ട്. ഈ നൂതന അൽഗോരിതം ഫോൺ വിളിക്കുന്ന അല്ലെങ്കിൽ സന്ദേശമയക്കുന്ന രീതി, ഫോൺ സംഭാഷണത്തിന്റെ ദൈർഘ്യം തുടങ്ങിയ ഘടകങ്ങളെ പരിശോധിച്ച് വിലയിരുത്തുകയും സംശയിക്കപ്പെടുന്ന സ്പാം കോളുകളോ എസ്എംഎസുകളോ ആണെന്ന് മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നൽകുകയും ചെയ്യും.

Advertisment