എയര്‍ ഇന്ത്യ എക്സ്പ്രസ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കി

ലോകമെമ്പാടുമുള്ള എയർലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ട (ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) ആണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് നടത്തുന്നത്.

New Update
sertyuioiuytrertyu

കൊച്ചി: ലോകോത്തര സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കാനായി അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നടത്തുന്ന അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് (അയോസ) എയർ ഇന്ത്യ എക്സ്പ്രസ് വിജയകരമായി പൂർത്തിയാക്കി.

Advertisment

വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ചുള്ള  സുപ്രധാന ഘടകമാണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ. സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയാണ് അയോസ പരിശോധനയുടെ ലക്ഷ്യം. മാനേജ്മെന്‍റ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഓപ്പറേഷണൽ കൺട്രോൾ, ഫ്ലൈറ്റ് ഡിസ്പാച്ച്, എയർക്രാഫ്റ്റ് എഞ്ചിനീയറിംഗും മെയിന്‍റനൻസും, ക്യാബിൻ ഓപ്പറേഷൻസ്, എയർക്രാഫ്റ്റ് ഗ്രൗണ്ട് ഹാൻഡിലിംഗ്, കാർഗോ ഓപ്പറേഷൻസ്, ഓപ്പറേഷണൽ സെക്യൂരിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ മികവ്  പരിഗണിച്ചാണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ നൽകുന്നത്.

അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതിൽ അഭിമാനമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. സുരക്ഷ, ഭദ്രത, പ്രവർത്തന മികവ് തുടങ്ങിയവയിലുള്ള ഞങ്ങളുടെ അർപ്പണബോധത്തിന്‍റെ തെളിവാണ് ഈ നേട്ടം. അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് രജിസ്ട്രേഷൻ എന്ന കർശനമായ ഈ വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കുന്നത് എല്ലാ പ്രവർത്തനങ്ങളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള എയർലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ട (ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) ആണ് അയാട്ട ഓപ്പറേഷണൽ സേഫ്റ്റി ഓഡിറ്റ് നടത്തുന്നത്.

Air India Express has successfully Ayatta Operational Safety Audit
Advertisment