ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അം​ഗീകാരം റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ

ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്റുമാരുടെയും കുറവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

author-image
admin
New Update
kerala

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അം​ഗീകാരം റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. ഡോക്ടര്‍മാരുടെയും സീനിയര്‍ റസിഡന്റുമാരുടെയും കുറവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കോഴിക്കോട്, കണ്ണൂര്‍, പരിയാരം, തൃശൂർ മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകള്‍ക്കും അംഗീകാരം നഷ്ടമായി.

Advertisment

ഇപ്പോൾ പഠിക്കുന്നവരെയും ഈ വർഷത്തെ പ്രവേശന നടപടികളെയും ഇത് ബാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോ​ഗ്യ സർവകലാശാല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ 
സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ വിശദീകരണം.

alappuzha medical college
Advertisment