/sathyam/media/media_files/PqGDFGk1dzhX4bw64L2L.jpeg)
ആലപ്പുഴ :രോഗികളോടും അവര്‍ക്കൊപ്പം എത്തുന്നവരോടും മനുഷ്യത്തത്തോടെയാണ് ജീവനക്കാര്‍ പെരുമാറുന്നതെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പുവരുത്തണം. രോഗകാര്യങ്ങളും ചികിത്സാവിവരങ്ങളും രോഗികളുടെ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ ആശയവിനിമയ സംവിധാനമുണ്ടാക്കണം. കാര്യങ്ങള്‍ സുതാര്യമാകണമെന്നും ആശുപത്രിയിലെ പബ്ലിക് റിലേഷന്‍സ് കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി., എച്ച്. സലാം എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ജി. രാജേശ്വരി, പ്രിന്‍സിപ്പാള്‍ ഡോ. മറിയം വർക്കി, സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം, മറ്റ് ജനപ്രതിനിധികള്‍, എച്ച്.ഡി.എസ്. അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവജാതശിശു മരിച്ച സംഭത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണും. അത് പ്രസിദ്ധപ്പെടുത്തി മാതൃകാപരിമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ജില്ല കളക്ടറും സൂപ്രണ്ടും പ്രിന്‍സിപ്പാളും അടങ്ങുന്ന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ലാബുകളില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. ചികിത്സാ സമയത്ത് തന്നെ ലാബ് ടെസ്റ്റുകള്‍ ചെയ്ത് നല്‍കാനുള്ള സംവിധാനം ഒരുക്കാനാകുമോയെന്ന് പരിശോധിക്കും.
ടെക്‌നീഷ്യന്‍മാരുടെ അഭാവമുള്ളത് പരിഹരിക്കും. ലാബുകളും എക്‌സ് റേ സെന്ററും 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. കാഷ്വാലിറ്റിയില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോകുമ്പോള്‍ ആ സ്ഥാനത്ത് പകരം ആളെ ലഭിക്കാതിരിക്കുന്ന പ്രശ്‌നം നിലവിലുണ്ട്. ഈ വിഷയം ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി സംസാരിച്ചിരുന്നു. ആശുപത്രി വികസനകാര്യങ്ങളില്‍ ആരോഗ്യ മന്ത്രികൂടി പങ്കെടുത്തുകൊണ്ടുള്ള യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ ഒഴിവുകളുടെ കൃത്യമായ കണക്ക് നല്‍കാനും മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഡോക്ടർമാരുടെ കുറവ് നികത്തുന്നതിനൊപ്പം അക്കോമഡേഷൻ വ്യവസ്ഥയിൽ മറ്റു മെഡിക്കൽ കോളേജുകളിലേക്ക് ട്രാൻസ്ഫർ വാങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകുന്ന നടപടികളും സ്വീകരിക്കും.
എച്ച്.എൽ.എൽ. നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, എം.ഡി.ഐ.സി.യു. എന്നിവയുടെ തുടർന്നുള്ള മെയിൻറനൻസ് എന്നിവ സംബന്ധിച്ച് പി.ഡബ്ല്യു.ഡി.ക്ക് കൈമാറാനുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ കാലതാമസമില്ലാതെ പണിതീര്‍ക്കാനുള്ള നടപടികള്‍ക്കായി ജില്ല കളക്ടറും ആശുപത്രി അധികൃതരും പി.ഡബ്ല്യു.ഡിയുമായി യോഗം ചേരും. നിര്‍മാണപുരോഗതിയുടെ സമയക്രമം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us