/sathyam/media/media_files/az9kK5L4FofX2osQNo80.jpeg)
കുട്ടനാട്: ശക്തമായ കാറ്റിലും മഴയിലും കുട്ടനാട്ടിൽ വ്യാപക നാശനഷ്ടം.ഒട്ടനവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. കൈനകരി പഞ്ചായത്ത് റോഡിൽ ഒട്ടനവധി മരങ്ങൾ രാത്രി റോഡിനു കുറുകെ വീണു വൈദ്യുത പോസ്റ്റുകൾ തകർന്നു. വീശിയടിക്കുന്ന ചുഴലിക്കാറ്റാണ് ഏറെ നാശനഷ്ടം വിതയ്ക്കുന്നത്.
അഗ്നിരക്ഷാ സേന എത്തിയാണു മരങ്ങൾ മുറിച്ചു നീക്കിയത്. വെളിയനാട് പഞ്ചായത്ത് 7-ാം വാർഡ് ധനേഷ് ഭവനത്തിൽ പുരുഷന്റെ വീടിൻ്റെ മേൽക്കൂര പൂർണമായി തകർന്നു. ശക്‌തമായ കാറ്റിൽ മേൽക്കൂര ഭിത്തിയിൽ നിന്നു വേർപെട്ടു. ഓടേറ്റി പാടശേഖരത്തിന്റെ പുറംചിറയിലാണു വീട്. മഴ പെയ്‌തതോടെ ടിവി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വസ്ത്രങ്ങളും ബഡും അടക്കം നശിച്ചു. കൈനകരി പഞ്ചായത്ത് 15-ാം വാർഡ് മാതിരംപള്ളി അശോകന്റെ വീട് ഭിത്തി അടക്കം പൂർണമായി തകർന്നു. 7-ാം വാർഡിൽ മരം വീണു തെക്കുമുറി ചാക്കപ്പൻ്റെ വീടു തകർന്നു. 6-ാം വാർഡ് പട്ടടപറമ്പിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us