Advertisment

ഭർത്താവിനൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

'എനിക്കാകെ ആവശ്യം നിന്നെ മാത്രമാണ്' എന്നാണ് ആലീസ് ചേർക്കുന്നത്. രണ്ടാളും നല്ല സുന്ദരമായിട്ടുണ്ട്, കണ്ണ് തട്ടത്തിരിക്കട്ടെ എന്ന് തുടങ്ങുന്നു ആരാധകരുടെ കമന്റ്.

author-image
മൂവി ഡസ്ക്
Nov 21, 2023 07:52 IST
New Update
gtfrdewerty7u8i90-

ആലീസിന്റെ ചാനലിലൂടെ പ്രേക്ഷകർക്കെല്ലാം നടിയുടെ ഭർത്താവ് സജിനും സഹോദരി കുക്കുവും പരിചിതരാണ്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. തോളിൽ കൈയിട്ട് തമാശ പറഞ്ഞ് ചിരിച്ച് സന്തോഷിച്ച് നടക്കുന്നതാണ് ചിത്രങ്ങൾ. 'എനിക്കാകെ ആവശ്യം നിന്നെ മാത്രമാണ്' എന്നാണ് ആലീസ് ചേർക്കുന്നത്. രണ്ടാളും നല്ല സുന്ദരമായിട്ടുണ്ട്, കണ്ണ് തട്ടത്തിരിക്കട്ടെ എന്ന് തുടങ്ങുന്നു ആരാധകരുടെ കമന്റ്.

പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. എല്ലാ വിവാഹവാർഷികത്തിലും ലോങ്ങ്‌ ട്രിപ്പ്‌ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നതായി ആലീസ് തന്നെ ആരാധകരെ അറിയിച്ചിരുന്നു. ആദ്യ വർഷത്തിൽ ഇരുവരും അത് പാലിക്കുകയും ചെയ്തു. രണ്ടാമത്തെ വർഷത്തെ വിവാഹവാര്ഷിക ആഘോഷത്തിനും യാത്ര പോകുമെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നിലവിൽ കുങ്കുമചെപ്പ് എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.

#alice-christie-laughing-with-her-husband-pictures
Advertisment