Advertisment

ജനകീയ ബസ് പെർമിറ്റുകൾ സ്വകാര്യ ബസ് മേഖലയെ തകർക്കും:ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി യോഗം

പുതിയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ക്ക് ദോഷം വരാത്ത രീതിയിൽ അനുവദിക്കണമെന്ന നിർദ്ദേശത്തോടൊപ്പം നിലവിൽ ഓടുന്ന സ്വകാര്യ ബസ്സുകളെ സംരക്ഷിക്കണമെന്ന തീരുമാനം കൂടി ജനകീയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ നിർദ്ദേശിക്കേണ്ടതാണ്.

author-image
ജോസ് ചാലക്കൽ
New Update
ertyuikjhgawertyu

പാലക്കാട്: പൊതഗതാഗതം ശക്തമാക്കുക എന്ന ഉദ്ദേശം പറഞ്ഞുകൊണ്ട് നിയോജക മണ്ഡ‌ലാടിസ്ഥാനത്തിൽ എം.എൽ.എ മാർ നടത്തുന്ന ജനകീയ സദസ്സുകളിൽ മാനദണ്ഡം ഇല്ലാതെ പെർമിറ്റുകൾ അനുവദിച്ചാൽ നിലവിലുളള ബസ് പെർമിറ്റുകൾക്കുപോലും സർവീസ് നടത്തുവാൻ കഴിയാതെ വരും. പുതിയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ക്ക് ദോഷം വരാത്ത രീതിയിൽ അനുവദിക്കണമെന്ന നിർദ്ദേശത്തോടൊപ്പം നിലവിൽ ഓടുന്ന സ്വകാര്യ ബസ്സുകളെ സംരക്ഷിക്കണമെന്ന തീരുമാനം കൂടി ജനകീയ പെർമിറ്റുകൾ അനുവദിക്കുമ്പോൾ നിർദ്ദേശിക്കേണ്ടതാണ്.

Advertisment

 ജനകീയ സദസ്സുകളിൽ വരുന്ന പല പുതിയ നിർദ്ദേശങ്ങളും പെർമിറ്റ് കച്ചവടക്കാരുടെ താത്‌പര്യങ്ങൾക്ക് അനുസരിച്ചുളളതാണ്. ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതിനുമുമ്പ് സർക്കാർ നിലവിലുള്ള സ്വകാര്യ ബസ്സ് പെർമിറ്റുകൾ നിലനിർത്തുന്നതിന് ആവശ്യമായ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് 140 കിലോമീറ്റർ അധികം ദൂരം വരുന്ന പെർമിറ്റുകൾ നിർത്തലാക്കിയ നടപടി ഉൾപ്പെടെ ബസ്സ് ഉടമകൾ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപ്പെടണമെന്നും പാലക്കാട് ബസ് ഭവനിൽചേർന്ന ആൾ കേരള ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഘടനയുടെ 2024-27 വർഷക്കാലത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി പി.കെ.മുസ(മലപ്പുറം), വൈസ് പ്രസിഡണ്ടുമാരായി കെ.എ.സലീം (തിരുവനന്തപുരം, കെ.ശ്രീകുമാർ (പത്തനംതിട്ട), ജയാനന്ദ്.എം (തൃശ്ശൂർ), എൻ.വിദ്യാധരൻ (പാലക്കാട്), പി.കെ.പവിത്രൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ടി.ഗോപിനാഥൻ (പാലക്കാട്, ജോയിൻ്റ് സെക്രട്ടറിമാരായി ജോസുക്കുട്ടി തോമസ് (കോട്ടയം), ജോർജ്ജ് ജോസഫ് (എറണാകുളം), കെ.രാധാകൃഷ്‌ണൻ (കോഴിക്കോട്), കെ.വി.പൗലോസ് (വയനാട്), ട്രഷററായി വി.എസ്.പ്രദീപ് (തൃശ്ശൂർ) തുടങ്ങിയവരെ തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ ആർ.മണികണ്ഠ‌ൻ അറിയിച്ചു. സംസ്ഥാന സമിതി യോഗത്തിൽ പി.കെ.മൂസ അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എൻ.വിദ്യാധരൻ നന്ദിയും പറഞ്ഞു.

Advertisment