New Update
/sathyam/media/media_files/1oAIU8Ys50t19T9Dkfx0.jpeg)
ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ്ബും നവാസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് നവാസ് അനുസ്മരണത്തിന്റെ ഭാഗമായ ഗസൽ സന്ധ്യ "നിലാമലരേ" യുടെ പോസ്റ്റർ റമദാ ഗ്രൂപ്പ് ചെയർമാൻ റെജി ചെറിയാൻ പ്രകാശനം ചെയ്തു.
Advertisment
ചടങ്ങിൽ എബിസി പ്രസിഡന്റ് വി. ജി വിഷ്ണു അധ്യക്ഷനായി. ഭാരവാഹികളായ കുര്യൻ ജെയിംസ്, ആനന്ദ് ബാബു, സുജാത് കാസിം, വിനോദ് കുമാർ, ഒ.വി പ്രവീൺ, അരുൺ ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ആഗസ്റ്റ് 3 ശനിയാഴ്ച വൈകിട്ട് 6 ജവഹർ ബാലഭവന് സമീപമുള്ള കൊട്ടാരം ഓഡിറ്റോറിയത്തിലാണ് ഗസൽ സന്ധ്യ നടക്കുന്നത്.