ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുളള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ബദാം പോലെ തന്നെ ബദാം ഓയിലിനും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ബദാം ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

New Update
rtyuioiuytrertyu

ഏറെ ആരോഗ്യഗുണങ്ങളുള്ള നട്ട്‌സാണ് ബദാം. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഫൈബര്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് ഗുണം ചെയ്യും.ബദാമില്‍ അടങ്ങിരിയിക്കുന്ന വിറ്റാമിന്‍ ചര്‍മത്തിന്റെ ആരോഗ്യം നല്ലതാക്കും.

Advertisment

ബദാം പോലെ തന്നെ ബദാം ഓയിലിനും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ബദാം ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ഇ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നവര്‍ക്കും ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലത്. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ഓയില്‍ ചര്‍മത്തിന് തിളക്കം നല്‍കും. ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്സിഡന്റുകള്‍ ബദാം ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ ഉപകരിക്കും. പാചക എണ്ണയായും സാലഡുകളിലും ക്രീം സൂപ്പുകളിലും എല്ലാം ബദാം ഓയിൽ ഉപയോ​ഗിക്കാം.

almond-oil
Advertisment