തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ രൂപികരിച്ച പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്കൂൾ  ലോക്കൽ മാനേജർ റവ മാത്യൂ ജിലോ നൈനാൻ ഉദ്‌ഘാടനം ചെയ്തു .പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്കൂളിൽ ഒരുക്കിയ  അക്ഷരപ്പുരയുടെ ഉദ്ഘാടനം  പൂർവ്വവിദ്യാർത്ഥി എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് നിർവഹിച്ചു.

New Update
ertyuioiuytr

എടത്വ: തലവടി സിഎംഎസ് ഹൈസ്ക്കൂൾ  വായന വാരാചരണത്തിന്റെ ഭാഗമായി പിഎൻ പണിക്കർ അനുസ്മരണം നടന്നു. പ്രഥമാധ്യപകൻ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിച്ചു. സ്കൂൾ  ലോക്കൽ മാനേജർ റവ മാത്യൂ ജിലോ നൈനാൻ ഉദ്‌ഘാടനം ചെയ്തു .പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്കൂളിൽ ഒരുക്കിയ  അക്ഷരപ്പുരയുടെ ഉദ്ഘാടനം  പൂർവ്വവിദ്യാർത്ഥി എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് നിർവഹിച്ചു.

Advertisment

ബാല സാഹിത്യ ഗ്രന്ഥങ്ങൾ ഉൾപ്പെടെ വിവിധ ദിന പത്രങ്ങൾ അക്ഷര പുരയിലൂടെ വിദ്യാർത്ഥികൾക്ക് നൽകും.ചടങ്ങിൽ  ജോർജ് മാത്യൂ,അഡ്വ. ഐസക്ക് രാജു, സജി ഏബ്രഹാം ,ജേക്കബ് ചെറിയാൻ,  ഡോ.ജോൺസൺ വി.ഇടിക്കുള , റോബി  തോമസ് , ജിബി  ഈപ്പൻ  എന്നിവർ പ്രസംഗിച്ചു.

കുവൈറ്റിൽ  ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് സ്മരണാഞ്ജലികൾ  അർപ്പിച്ചു കൊണ്ട് 49 സാന്ത്വന ദീപങ്ങൾ തെളിയിച്ചു.തുടർന്ന് തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ  എക്സിക്യൂട്ടിവ്  യോഗം ചേർന്ന് പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു.

റവ മാത്യൂ ജിലോ നൈനാൻ (പ്രസിഡന്റ്),  ബെറ്റി ജോസഫ് ( വൈസ് പ്രസിഡന്റ് ) , ഡോ. ജോൺസൺ വി ഇടിക്കുള ( ജനറൽ സെക്രട്ടറി ),  സജി ഏബ്രഹാം,  ജിബി ഈപ്പൻ ( ജോ. സെക്രട്ടറി ),  എബി മാത്യൂ ( ട്രഷറർ ),  അഡ്വ. ഐസക്ക് രാജു,  ജേക്കബ് ചെറിയാൻ ( ഓഡിറ്റേഴ്സ്),  റെജിൽ  സാം  മാത്യൂ (കൺവീനർ),റവ. മാത്യു പി. ജോർജ്,  വി പി. സുജീന്ദ്ര ബാബു,   പ്രദീപ് ജോസഫ് ,  ഡേവിഡ് ജോൺ (അംഗങ്ങൾ)  എന്നിവരടങ്ങിയ 13 അംഗ  സമിതി രൂപികരിച്ചു. രണ്ട് വർഷമാണ് കാലാവധി.1841ൽ സ്ഥാപിതമായ  സിഎംഎസ് ഹൈസ്ക്കൂളിൽ  ആദ്യമായിട്ടാണ്  പൂർവ്വ വിദ്യാർത്ഥി സംഘടന രൂപികൃതമായത്.

Alumni Association formed at Thalavadi CMS High School were elected
Advertisment