New Update
/sathyam/media/media_files/bI6NhfbsQZxa586yRfJM.jpg)
തച്ചമ്പാറ :ഡോക്ടർ ബി ആർ അംബേദ്കർ വെൽഫെയർ, ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.സൊസൈറ്റിയുടെ ജില്ലാ അധ്യക്ഷൻ നാരായണൻ മുണ്ടംപോക്കിന്റെ അധ്യക്ഷതയിൽ ബിജെപി കരിമ്പ മണ്ഡലം പ്രസിഡണ്ട് പി ജയരാജ് ഉദ്ഘാടനം ചെയ്തു.
Advertisment
സമൂഹത്തിലെ പാവപ്പെട്ടവർക്ക് വിവിധ തലങ്ങളിലുള്ള സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സൊസൈറ്റി പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സൗജന്യ പഠനോപകരണങ്ങൾ വിതരണവും വിഷു ഓണം തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിച്ചും കിടപ്പുരോഗികൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുകൊടുത്തും വൈദ്യസഹായം ആവശ്യമുള്ളവർക്ക് ധനസഹായം നൽകിയും സർക്കാരിൽ നിന്നും ലഭിക്കേണ്ട പദ്ധതികൾ അർഹരിലേക്ക് എത്തിക്കുന്നതിനും നിയമസഹായം ആവശ്യമുള്ളവർക്ക് അത് നൽകിയും സൊസൈറ്റി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിജയൻമലയിൽ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ മുതിർന്ന അധ്യാപകനായ എ.സുകുമാരൻ മാസ്റ്ററേയും നല്ല കർഷകരായ മാത്യു മാസ്റ്ററേയും,റെജി മാത്യൂവിനെയും ആദരിച്ചു.ഓണക്കോടി വിതരണവും നടന്നു.പി.വി ഗോപാലകൃഷ്ണൻ , സുന്ദരൻ,ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us