/sathyam/media/media_files/KmETMwKIvH6tFgHBnLOz.jpeg)
പുനലൂർ ∙ കൊല്ലം– ചെങ്കോട്ട റെയിൽവേ പാതയിലെ പ്രധാന സ്റ്റേഷനായ പുനലൂരിൽ അമൃത് ഭാരത് പദ്ധതി പ്രകാരം പ്ലാറ്റ്ഫോമിൽ ലിഫ്റ്റ് നിർമാണം തുടങ്ങി. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ഓവർ ബ്രിജിന് സമീപമാണ് നിർമാണം ആരംഭിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പണികൾ അടുത്തയാഴ്ച ആരംഭിക്കും. ലഗേജുമായി എത്തുന്നവർക്ക് ഫുട് ഓവർ ബ്രിജ് വഴി നടന്നു പോകുന്നത് ഒഴിവാക്കുന്നതിനാണ് പ്രധാനമായും ലിഫ്റ്റ് നിർമിക്കുന്നത്.
ഭിന്നശേഷിക്കാർക്കും വീൽചെയറിൽ എത്തുന്നവർക്കും ലിഫ്റ്റ് ഉപകരിക്കും. സ്റ്റേഷൻ നവീകരണത്തിൽ പ്ലാറ്റ്ഫോമുകളിലെ ഏറ്റവും പ്രധാന നിർമാണ പ്രവർത്തനമാണ് ലിഫ്റ്റ് ഘടിപ്പിക്കൽ. ഒപ്പം കൂടുതൽ പൈപ്പുകൾ സ്ഥാപിച്ചു ശുദ്ധജല വിതരണവും ക്രമീകരിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച മധുര ഡിആർഎം പരിശോധന നടത്തിയതോടെ ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആയിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ നിന്നും 15 മീറ്റർ ഉയരത്തിലുള്ള ലിഫ്റ്റ് ആണ് സ്ഥാപിക്കുന്നത്. പ്ലാറ്റ്ഫോമിലെ ഉപരിതലം ഇളക്കിയുള്ള നിർമാണമാണ് ഇന്നലെ ആരംഭിച്ചത്. രണ്ടു മാസത്തിനുള്ളിൽ ലിഫ്റ്റ് പൂർണമായി ഘടിപ്പിക്കുമെന്നാണ് അറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us