/sathyam/media/media_files/PC7RKRXjqZlCmkqs4kzB.jpg)
കൊച്ചി: ലോക ഹൃദയദിനത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ വാക്കത്തോണും, സൗജന്യ ഹൃദയ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു .
ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ചും,ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
വാക്കത്തോണും, സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും ഗ്യാസ്ട്രോഎൻട്രോളജി ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിയ നായർ ഉദ്ഘാടനം ചെയ്തു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഹൃദയാരോഗ്യ പരിശോധനകളും കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 വ്യക്തികൾക്ക് രക്തപരിശോധനകളും സ്കാനിങ്ങും സൗജന്യമായി നടത്തുന്നുണ്ട്. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണിന്റെ റെറ്റിനയുടെ സ്കാനുകൾ വിശകലനം ചെയ്ത് ഹൃദ്രോഗ സാധ്യത വിലയിരുത്താനുള്ള പരിശോധനയും ഇതിൽ ഉൾപ്പെടുന്നു.
കാർഡിയോളജി മേധാവി ഡോ. രാജേഷ് തച്ചത്തൊടിയിൽ, ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസർ ഡോ സരിത ശേഖർ എന്നിവർ ഹൃദയദിന സന്ദേശങ്ങൾ നൽകി. സെന്റർ ഓഫ് എക്സലൻസ് ഇൻ കാർഡിയാക് സയൻസസിലെ ഡോക്ടർമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 150 ലധികം പേർ പരിപാടിയിൽ പങ്കെടുത്തു.