മന്ത് രോഗികൾക്കുള്ള സാന്ത്വനപദ്ധതിയുമായി അമൃത ആശുപത്രി

കെവിഎം കോളേജ് ഓഫ് നഴ്സിങ്ങിൽ വച്ച് നടന്ന ചടങ്ങിൽ  കൃഷിമന്ത്രി പി പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ  വി എം ട്രസ്ട് എം ഡി അനുപമ പ്യാരേലാൽ അധ്യക്ഷത വഹിച്ചു . പ്രോജക്റ്റ് ലീഡർ ഡോ കെ എൻ പണിക്കർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

New Update
67uiokjhtr56789oiu76
ആലപ്പുഴ: മന്ത് രോഗികൾക്കുള്ള അമൃത ആശുപത്രിയുടെ സാന്ത്വനപദ്ധതിക്ക് ചേർത്തലയിൽ തുടക്കമായി. അമൃതയിലെ  കമ്മ്യൂണിറ്റി മെഡിസിൻപ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളാണ് ഇന്ത്യൻ കൗൺസിൽ  ഫോർ മെഡിക്കൽ റിസർച്ചിൻ്റെ സഹകരണത്തോടെ ആഗോള മന്ത് രോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ഈ പദ്ധതി നടപ്പിലാക്കുന്നത്.
Advertisment
 
 കെവിഎം കോളേജ് ഓഫ് നഴ്സിങ്ങിൽ വച്ച് നടന്ന ചടങ്ങിൽ  കൃഷിമന്ത്രി പി പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ  വി എം ട്രസ്ട് എം ഡി അനുപമ പ്യാരേലാൽ അധ്യക്ഷത വഹിച്ചു . പ്രോജക്റ്റ് ലീഡർ ഡോ കെ എൻ പണിക്കർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ നിന്ന് ഡോ ടീന മേരി ജോയ് ഡോ ശ്രീ ലക്ഷ്മി മോഹൻദാസ് ഡോ അശ്വതി എസ് ഡോ പോൾ ടി ഫ്രാൻസിസ് പ്ലാസ്റ്റിക് സർജറി വിദഗ്ദൻ ഡോ സാം തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
 ആരോഗ്യ പ്രവർത്തകരുടെയുംപ്രാദേശിക നേതാക്കളുടെയുംരോഗികളുടെയും സഹകരണം ഇക്കാര്യത്തിൽ ഉറപ്പു വരുത്തിയിട്ടുണ്ട്.  രോഗത്തിന്റെ  മൂർദ്ധന്യാവസ്ഥയി ഉടലെടുക്കുന്ന ശാരീരിക വൈകല്യങ്ങൾ  മൂലം രോഗിയേയും അവരുടെ കുടുംബാംഗങ്ങളേയും സമൂഹം അകറ്റി നിർത്തുന്ന സ്ഥിതിക്ക് അന്ത്യം കുറിക്കുകയൂം രോഗബാധിതർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കി അവരെ  സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയുമാണ് പദ്ധതിയുടെ ലക്‌ഷ്യം.
Advertisment