Advertisment

അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനം എൽ.ഡി. എഫ് പഞ്ചായത്ത് അംഗങ്ങൾ പ്രതിക്ഷേധിച്ചു

എന്നാൽ അത് നിരാകരിച്ച് തികച്ചും ഏകപക്ഷീയമായി രാഷ്ട്രിയ സ്വജനപക്ഷപാതപരമായി കമ്മിറ്റി രൂപീകരിക്കുകയും ഇൻറർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണുണ്ടായത്.

New Update
srtyuiuytrerty

മുളന്തുരുത്തി:മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ  അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനത്തിൽ ഗ്രാമ പഞ്ചായത്ത് എൽ. ഡി. എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിക്ഷേധിച്ച് വിയോജനം രേഖപ്പെടുത്തി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിക്ഷേധിച്ചു. അങ്കണവാടി വർക്കർ ഹെൽപ്പർ നിയമനത്തിനെതിരെ ബഹു. ഹൈക്കോടതി മുമ്പാകെ  ഇൻ്റർവ്യൂയിൽ പങ്കെടുത്ത് റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥി സമർപ്പിച്ചിട്ടുള്ള കേസിൻമേൽ പഞ്ചായത്ത് പ്രസിഡൻറിൻ്റെ ഭാഗം വാദിക്കുന്നതിന് M/S ശ്രീകുമാർ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് വക്കാലത്ത്  നൽകിയ നടപടി അംഗീകരിക്കുന്നതായി പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട ഉൾപ്പെടുത്തിയിരുന്നു.

Advertisment

പ്രസ്തുത നിയമനത്തിൻ്റെ തുടക്കത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിൽ നിക്ഷ്പക്ഷവും നീതിപൂർണവുമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകളെ ഉൾപ്പെടുത്തണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിരാകരിച്ച് തികച്ചും ഏകപക്ഷീയമായി രാഷ്ട്രിയ സ്വജനപക്ഷപാതപരമായി കമ്മിറ്റി രൂപീകരിക്കുകയും ഇൻറർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണുണ്ടായത്. അതിൽ നിന്ന്  ഉദ്യോഗാർത്ഥികളെ നിയമനം നടത്തുകയും ചെയ്തു.

ഇതിനെതിരെ മറ്റ് ഉദ്യോഗാർത്ഥികളും വിവിധ സംഘടനകളും  രംഗത്ത് വരുകയും പരാതി - നിയമ നടപടികളുമായി മുന്നോട്ട് പോവുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. അതിൽ ഒന്നാം റാങ്കിൽ സംവരണ വിഭാഗത്തിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥി സംവരണ വിഭാഗത്തിന് പുറത്തുള്ളതാണെന്ന പരാതി വരുകയും ആയതിൻ്റെ അടിസ്ഥാനത്തിൽ അവരുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്ത് സംവരണ ഒഴിവിൽ നേടിയ ജോലിയിൽ നിന്നും നീക്കം ചെയ്യുന്ന സാഹചര്യവുമുണ്ടായി.

ഇൻ്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥി ഇൻ്റർവ്യൂ നടത്തിപ്പ് നീതിപൂർണ്ണമായിരുന്നില്ല എന്നും മാർക്ക് ലിസ്റ്റിൽ തിരുത്തൽ നടത്തപ്പെട്ടു എന്നും ചൂണ്ടിക്കാട്ടിയാണ് ബഹു. ഹൈക്കോടതിയെ സമീപിച്ചിരിക്കുകയും. ഈ കേസിൽ അഞ്ചാം എതിർ കക്ഷിയായിട്ടാണ് സ്റ്റാഫ് സെലക്ഷൻ ബോർഡ് അദ്ധ്യക്ഷ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റിന് നോട്ടീസ് അയച്ചിരിക്കുന്നത്.   നിലവിൽ ജോലിയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥി പ്രസിഡൻ്റിൻ്റെ ബന്ധു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ  നിയമനത്തിൽ അടക്കം പ്രസിഡൻ്റിൻ്റെ ഇടപെടൽ തള്ളിക്കളയാൻ സാധിക്കില്ല.

ഈ സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ നികുതിപ്പണം അഥവാ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് കേസ് നടത്തുന്നത്  നീതികരിക്കാൻ ആകില്ല. പ്രസിഡൻ്റിൻ്റ ഭാഗത്ത് വീഴ്ച ഇല്ലെങ്കിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിക്കുകയുമില്ല.  പഞ്ചായത്ത് പണം ദുരുപയോഗം ചെയ്ത് അഭിഭാഷകനെ നിയമിക്കുന്നതിനെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിക്ഷേധിച്ച് വിയോജനം രേഖപ്പെടുത്തുകയും പഞ്ചായത്ത് കമ്മിറ്റി ഹാളിൽ നിന്ന് ഇറങ്ങിപോയി  പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണയും നടത്തി. ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് അംഗങ്ങളായ ലതിക അനിൽ, പി.എ. വിശ്വംഭരൻ, മഞ്ചു അനിൽകുമാർ , റീന റെജി, ലിജോ ജോർജ്, ജോയൽ കെ. ജോയി എന്നിവർ പങ്കെടുത്തു .

Advertisment