Advertisment

അന്നബഅ് സാരഥികളെ പ്രഖ്യാപിച്ചു

ഖുർആൻ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാർഥികളെ പ്രാപ്തരാക്കാനും പരിശീലനം നൽകാനും ലക്ഷ്യം വെച്ചാണ് യൂണിയൻ ആരംഭിച്ചിട്ടുള്ളത്.

New Update
sghjkhgfd

പെരുമ്പിലാവ്: അക്കിക്കാവ് മർകസുൽ ഹുദ ഖുർആൻ റിസർച്ച് അക്കാദമിയിലെ പ്രഥമ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖുർആൻ അനുബന്ധ പഠനങ്ങളിലേക്കും ഗവേഷണങ്ങളിലേക്കും അന്താരാഷ്ട്ര മത്സരങ്ങളിലേക്കും വിദ്യാർഥികളെ പ്രാപ്തരാക്കാനും പരിശീലനം നൽകാനും ലക്ഷ്യം വെച്ചാണ് യൂണിയൻ ആരംഭിച്ചിട്ടുള്ളത്.

Advertisment

ghjkjhgfd

സ്ഥാപന മേധാവി സയ്യിദ് അലി ശിഹാബ് അസ്സസഖാഫി യൂണിയൻ പ്രഖ്യാപനം നടത്തി. കോഴിക്കോട് മർകസ് സ്ഥാപനങ്ങളുടെ ക്യാമ്പസായാണ് ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്.

rtyuiuytre

ഭാരവാഹികൾ: ഹാഫിള് റിള്‌വാൻ പെരുമ്പിലാവ്(പ്രസിഡന്റ്), ഹാഫിള് അൻശിഫ്  വണ്ടൂർ(ജനറൽ സെക്രട്ടറി), ഹാഫിള് യാസീൻ വില്യാപള്ളി(ഫിനാൻസ് സെക്രട്ടറി), ഹാഫിള് സിനാൻ പട്ടാമ്പി, ഹാഫിള് ഖാസിം, ഹാഫിള് അർഫാദ് മംഗാലാപുരം(സെക്രട്ടറിമാർ). ചടങ്ങിൽ മർകസുൽ ഹുദാ പി.ആർ.ഒ ഹാഫിള് അനസ് സഖാഫി,അധ്യാപകരായ ഹാഫിള് ശഹീറുദ്ദീൻ സഖാഫി, ഹാഫിള് നിയാസ് ഹാശിമി, അന്നബഅ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ജനറൽ സെക്രട്ടറി ഹാഫിള് അബ്ദുൽ ബാസിത് മങ്ങാട് സംബന്ധിച്ചു.

Advertisment