സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും. വെളുത്തുള്ളിയിലെ സള്‍ഫറും സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കും. വെളുത്തുള്ളി രോഗ പ്രതിരോധശേഷിയെ കൂട്ടാനും ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ബെറി പഴങ്ങളും ആർത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാനും അസ്ഥികൾക്ക് ബലം നൽകാനും സഹായിക്കും.ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ചിയാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്.