മദ്യ നിരോധന സമരത്തിനെതിരെയുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കും: ജംഷീൽ അബൂബക്കർ

ജനകീയമായി സംഘടിപ്പിക്കുന്ന സമരങ്ങൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ജില്ലയിലെ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും ധിക്കാരത്തിനെതിരെ വിദ്യാർത്ഥി യുവജന പ്രതിഷേധം

New Update
56yujhgfghjiuy

മലപ്പുറം:മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സമരത്തിന് നേരെയുള്ള അധികാരികളുടെ പ്രതികാര നടപടികൾ ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും, ജനകീയ സമരങ്ങൾക്കും, ജനാധിപത്യപ്രക്ഷോഭങ്ങൾക്കും നേരെയുള്ള നടപടികളെ ജില്ലയിലെ വിദ്യാർത്ഥി, യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.

Advertisment


സമൂഹത്തിൽ ലഹരി ഉപഭോഗവും അനുബന്ധ ദുരന്തങ്ങളും വർദ്ധിച്ചു വരുമ്പോൾ നോക്കി നിൽക്കുകയും, ജനകീയമായി സംഘടിപ്പിക്കുന്ന സമരങ്ങൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ജില്ലയിലെ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും ധിക്കാരത്തിനെതിരെ വിദ്യാർത്ഥി യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.


മദ്യ നിരോധന സമിതി ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രഫ: വിൻസൻ്റ് മാളിയേക്കൽ, 
ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ. വൈസ് പ്രസിഡൻ്റ് വി.ടി.എസ്.ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സെക്രട്ടറി മെഹബൂബ് റഹ്മാൻ. എം എന്നിവർ പ്രസംഗിച്ചു.

Advertisment