അനു കുരിശിങ്കൽ സംഗീതം നൽകിയ "ക്രൗര്യം" ഒക്ടോബർ 18-ന് റിലീസാകുന്നു

പ്രശസ്ത സംഗീത സംവിധായകൻ അലക്സ്‌ പോളിന്റെ ശിഷ്യ ആയ അനു  വരികളെഴുതി സംഗീതം നൽകി വിധുപ്രതാപ് ആലപിച്ച മനോഹരഗാനം ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

author-image
മൂവി ഡസ്ക്
Updated On
New Update
crowryam

സംവിധാനം, ഗാനരചന എന്നിവയിൽ നിറസാന്നിധ്യമായ അനു കുരിശിങ്കൽ സംഗീത സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് ക്രൗര്യം. ആകാശത്തിനും ഭൂമിക്കുമിടയിൽ, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന "ക്രൗര്യം" ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു.

Advertisment

പ്രശസ്ത സംഗീത സംവിധായകൻ അലക്സ്‌ പോളിന്റെ ശിഷ്യ ആയ അനു  വരികളെഴുതി സംഗീതം നൽകി വിധുപ്രതാപ് ആലപിച്ച മനോഹരഗാനം ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

പുതുമുഖങ്ങളായ സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ മോഹൻ, നൈറ നിഹാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവൻ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്മയിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വയം വേട്ടക്കാരൻ എന്ന് വിശ്വസിച്ചിരുന്ന നായകനായ രാംദാസ് എന്ന പോലീസുകാരൻ, തൻ്റെ കഴിഞ്ഞകാല ക്രൂരതകളുടെ ബലമായി ഇന്ന് ഇരയായി മാറിയിരിക്കുന്നു. 

yt65r67yu

പ്രതികാരം പൂർത്തിയാക്കാൻ ഏതറ്റം വരെയും പോകുന്ന വില്ലൻ, വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത സിനോജ് മാക്സ് അവതരിപ്പിക്കുന്ന രാംദാസ് എന്ന നായകൻ. ഒടുവിൽ ആരും ജയിക്കും, ആരു തോൽക്കും? കഥാന്ത്യം നായകൻ വില്ലനും, വില്ലൻ നായകനും ആയി ' ക്രൗര്യം ' പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.

മാനന്തവാടി ടാകീസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാൻ നിർവഹിക്കുന്നു. സുരേഷ് ഐശ്വര്യ, ഷംസീർ, കെ ജെ ജേക്കബ് എന്നിവരാണ് കോ-പ്രൊഡ്യൂസർ. പ്രദീപ്‌ പണിക്കർ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചന സംഗീതസംവിധാനം അനു കുരിശിങ്കൽ. എഡിറ്റർ-ഗ്രേയ്സൺ. ഗായകൻ- വിധു പ്രതാപ്.

ടൈറ്റിൽ സോംഗ് അഖിൽ ജി ബാബു, ടൈറ്റിൽ സോംഗ്, പശ്ചാത്തല സംഗീതം-ഫിഡൽ അശോക്. സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-ബൈജു അത്തോളി, പ്രൊജക്റ്റ്‌ ഡിസൈൻ-നിസാം ചില്ലു,അഡിഷണൽ സ്ക്രീൻപ്ലേ-സന്ദീപ് അജിത് കുമാർ. മേക്കപ്പ്-ഷാജി പുൽപള്ളി,ശ്യാം ഭാസി. കല-വിനീഷ് കണ്ണൻ, അബി അച്ചൂർ. ചീഫ് അസ്സോ ഡയറക്ടർ-ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ-അനു കുരിശിങ്കൽ,മെജോ മാത്യു. സ്റ്റിൽസ് ആൻഡ് പബ്ലിസിറ്റി ഡിസൈൻ-നിതിൻ കെ ഉദയൻ.

Advertisment