Advertisment

ലോക ഹൃദയ ദിനം; സൗജന്യ ചെക്ക് അപ്പുമായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള 50 പേര്‍ക്കാണ് സൗജന്യ പരിശോധന നല്‍കുക. ഈ മാസം 30 വരെയാണ് സൗജന്യ പരിശോധന. 

New Update
ert6789op

കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദയാരോഗ്യ പരിശോധനയുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള 50 പേര്‍ക്കാണ് സൗജന്യ പരിശോധന നല്‍കുക. ഈ മാസം 30 വരെയാണ് സൗജന്യ പരിശോധന. 

Advertisment

ഹൃദയദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 28ന് രാവിലെ ആറ് മണിക്ക് അങ്കമാലി മുന്‍സിപ്പാലിറ്റി ഓപ്പണ്‍ ജിം മുതല്‍ അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ വരെ സൈക്ലത്തോണുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണവും മെഡലും സര്‍ട്ടിഫിക്കറ്റും ടീഷര്‍ട്ടും നല്‍കും.  കൂടാതെ   അന്നേ  ദിവസം  ലൈവ് സൂംബ സെഷന്‍, ഫിറ്റ്നസ് ചലഞ്ച് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാർ  നേതൃത്വം നല്‍കുന്ന   ഫിറ്റ്നസ് ചലഞ്ചിനു   മെയില്‍, ഫീമെയില്‍ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 5000 രൂപ വീതവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 2500 രൂപ വീതവും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1000 രൂപ വീതവും സമ്മാനമായി ലഭിക്കും. രജിസ്‌ട്രേഷന്: +91  8137974649.

Advertisment