അങ്കമാലി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി സംഘടിപ്പിച്ച "ഫോർ എ ഹെൽത്തി ഹാർട്ട്" ക്യാമ്പയിന്റെ ഭാഗമായി സൈക്ലത്തോണ്‍, സൂംബ, ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയ പരിപാടികൾ നടന്നു.
രാവിലെ ആറ് മണിക്ക് അങ്കമാലി മുന്‍സിപ്പാലിറ്റി ഓപ്പണ്‍ ജിം മുതല്‍ അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ വരെ നടന്ന സൈക്ലത്തോണ്‍ അങ്കമാലി മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീ. മാത്യു തോമസ്, ചെയർമാൻ ശ്രീ.സജു നെടുങ്ങാടൻ, ഹോസ്പിറ്റൽ സിഒഒ ഡോ ഷുഹൈബ് ഖാദർ, മെഡിക്കൽ സൂപ്രണ്ട് ഡോ സജു സാമുവൽ, കാർഡിയോളജി വിഭാഗം മേധാവിയും സീനിയർ കൺസൾറ്റൻറുമായ ഡോ ഹർഷ ജീവൻ എന്നിവർ ഫ്ളാഗ്‌ഓഫ് ചെയ്തു.
തുടർന്ന് ഇൻസ്ട്രക്ടർ സാൻഡ്ര മരിയ നയിച്ച സൂംബ സെഷൻ, ബലൂൺ റിലീസ്, ഫിറ്റ്നസ് ചലഞ്ച് എന്നിവയും സംഘടിപ്പിച്ചു. പ്രൊഫഷണൽ ബോഡി ബിൽഡർ പീറ്റർ ജോസഫ് ഗ്നാലിയൻ നേതൃത്വം നൽകിയ ഫിറ്റ്‌നസ് ചലഞ്ചിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ക്യാഷ് പ്രൈസ് നൽകി.