/sathyam/media/media_files/qBFanPNEDmHabKAq4hge.jpeg)
ഐഫോണുകളും ഐപാഡും മാക് ബുക്കും അടക്കമുള്ള ആപ്പിളിന്റെ കമ്പ്യൂട്ടിംഗ് ഡിവൈസുകളിൽ എഐ ടച്ച് ഫീച്ചർ ലഭ്യമാകും. ഇത്തവണത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിന്‍റെ മുഖ്യ വിഷയം ജനറേറ്റീവ് എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളായിരുന്നു. എഐയുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ വീക്ഷണങ്ങളും താല്പര്യങ്ങളും കമ്പനി പ്രഖ്യാപിച്ചു.
എഐ ഫീച്ചറുകളെ 'ആപ്പിൾ ഇന്റലിജൻസ്' എന്ന പേരിട്ടാണ് കമ്പനി വിളിക്കുന്നത്, സാംസങ് 'ഗാലക്‌സി എഐ' എന്ന് വിളിക്കുന്നത് പോലെ. ഉപഭോക്താവിന്റെ താൽപര്യങ്ങളുമായി ഉപകരണത്തെ കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ടിം കുക്കും സംഘവും ആപ്പിൾ ഇന്റലിജൻസിനെ അവതരിപ്പിച്ചിരിക്കുന്നത്. എഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ഇതിലൂടെ.
ആപ്പിൾ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ നിരവധി കാര്യങ്ങൾ അറിയാനാകും. നോട്ടിഫിക്കേഷനുകളുടെയും ടെക്സ്റ്റ് മെസേജുകളുടേയും ഇ മെയിലുകളുടെയും ചുരുക്കം അറിയാൻ, ഇമെയിൽ സന്ദേശങ്ങളും കുറിപ്പുകളും മറ്റും ഉചിതമായ ശൈലികളിലേക്ക് മാറ്റി എഴുതാൻ, എഐയുടെ സഹായത്തോടെ ഇമോജികൾ ക്രിയേറ്റ് ചെയ്യാൻ, ഫോട്ടോസ് ആപ്പിലെ ചിത്രങ്ങൾ തിരയാൻ, ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ തുടങ്ങി അനേകം ഓപ്ഷൻസ് ആപ്പിൾ ഇന്റലിജൻസിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us