/sathyam/media/media_files/xET26bBd3W12Hb4I6afl.jpeg)
ഐഫോൺ 16 ശ്രേണിക്കൊപ്പം പുത്തൻ ആപ്പിൾ വാച്ചും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. പതിനാറാം തലമുറ ഐഫോണുകൾ തിളങ്ങുമെന്ന് തന്നെയാണ് ടെക് ലോകവും പ്രതീക്ഷിക്കുന്നത്. എ 18 ചിപ്പുകളാകും പുത്തൻ ഫോണുകളുടെ കരുത്ത്. ആപ്പിൾ ഇന്‍റലിജൻസ് എന്ന പേരിൽ അവതരിപ്പിച്ച കമ്പനിയുടെ സ്വന്തം എഐ ഫീച്ചറുകളിലാകും എല്ലാവരുടെയും കണ്ണുകൾ.
പ്രോ മോഡലുകളിൽ സെക്കൻഡിൽ 120 ഫ്രെയിമുകൾ 4കെ ദൃശ്യമിഴിവിൽ ഒപ്പിയെടുക്കാനാകുന്ന ക്യാമറകൾ പ്രതീക്ഷിക്കുന്നു. ചിത്രങ്ങളെടുക്കാൻ ഫോണിൽ ഒരു പുതിയ ക്യാമറ ബട്ടൺ പ്രത്യക്ഷപ്പെടുമെന്നാണ് ആപ്പിൾ ലീക്കർമാർ അവകാശപ്പെടുന്നത്. ഡിസ്പ്ലേയുടെ വലിപ്പം കൂടുമെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ കഴിഞ്ഞാൽ ശ്രദ്ധ ആപ്പിൾ വാച്ച് പത്താം സീരീസിലേക്കാണ്.
ഉറക്ക പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ശേഷി കൂടി വാച്ചുകൾക്ക് കിട്ടുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയ്ഡ് ഫോണുകൾ എഐ ഫീച്ചറുകളിൽ അതിവേഗം മുന്നേറുമ്പോൾ ഇനിയും മാറി നിൽക്കാൻ ഐഫോണിനാകില്ല എന്ന പ്രഖ്യാപനമാണ് ഇന്നത്തെ 'ഇറ്റ്സ് ഗ്ലോടൈം' ഇവന്‍റില്‍ പ്രതീക്ഷിക്കുന്നത്. ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിൽ അത് ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us