ഐഫോണ്‍ മോഡലുകള്‍ക്ക് ട്രേഡ് ഇന്‍ സൗകര്യമൊരുക്കി ആപ്പിള്‍

തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്കും നോണ്‍ ഇന്‍ററെസ്റ്റ് ഇഎംഐയും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ലഭ്യമാണ്. 

author-image
ടെക് ഡസ്ക്
New Update
uytr654e5

മുന്‍ ഐഫോണ്‍ മോഡലുകള്‍ എക്‌സ്‍ചേഞ്ച് ചെയ്ത് പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനാവുന്ന ട്രേഡ് ഇന്‍ സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 37,900 രൂപ വരെ ഇത്തരത്തില്‍ ലാഭിക്കാം. ഇതിന് പുറമെ മൂന്ന് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് എന്നിവയുടെ സൗജന്യ സബ്‌ക്രിപ്ഷനും ആപ്പിള്‍ നല്‍കുന്നു. 

Advertisment

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ സ്‌മാര്‍ട്ട്ഫോണുകളാണ് ഈ സിരീസിലുള്ളത്. ആപ്പിള്‍ സ്റ്റോറും റീടെയ്‌ല്‍ പ്ലാറ്റ്ഫോമുകളും വഴി ഫോണുകള്‍ ബുക്ക് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്കും നോണ്‍ ഇന്‍ററെസ്റ്റ് ഇഎംഐയും ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് ലഭ്യമാണ്. 

അമേരിക്കന്‍ എക്‌സ്പ്രസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയവ ഈ പട്ടികയിലുണ്ട്. ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകള്‍ അവതരിപ്പിച്ചതോടെ ആപ്പിള്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ പിന്‍വലിച്ചിട്ടുണ്ട്. മറ്റ് മുന്‍ മോഡലുകള്‍ക്ക് 10,000 രൂപ വീതം വിലക്കിഴിവും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Advertisment