Advertisment

അടുത്ത തീർഥാടനകാലം മുതൽ വഴിപാട് പ്രസാദമായ അരവണയിൽ  ഏലയ്ക്ക ചേർക്കാൻ ദേവസ്വം ബോർഡ് തീരുമാനം

2022–23 തീർഥാടനകാലത്ത് ഉപയോഗിച്ച ഏലയ്ക്കയിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന പരാതിയെ തുടർന്ന് ഇതു ചേർത്ത അരവണയുടെ വിതരണം ഹൈക്കോടതി തടയുകയായിരുന്നു.

New Update
sdghjkhgfdfghjk

ശബരിമല ∙ അടുത്ത തീർഥാടനകാലം മുതൽ വഴിപാട് പ്രസാദമായ അരവണയിൽ  ഏലയ്ക്ക ചേർക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഇതിനായി 12,000 കിലോ ഏലയ്ക്ക വാങ്ങും. 2023 ജനുവരി 11 മുതൽ ഏലയ്ക്ക ചേർക്കാതെയാണ് അരവണ തയാറാക്കി വന്നത്. 2022–23 തീർഥാടനകാലത്ത് ഉപയോഗിച്ച ഏലയ്ക്കയിൽ അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന പരാതിയെ തുടർന്ന് ഇതു ചേർത്ത അരവണയുടെ വിതരണം ഹൈക്കോടതി തടയുകയായിരുന്നു.

Advertisment

6,65,159 ഡപ്പി അരവണ വിൽക്കാൻ കഴിയാത്തതു മൂലം ദേവസ്വം ബോർഡിന് 6,65,15,900 രൂപയുടെ നഷ്ടമുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 350 കിലോ വരുന്ന ഒരു കൂട്ട് അരവണയിൽ 720 ഗ്രാം ഏലക്കാ മാത്രമാണു ചേർക്കുന്നതെന്നും 200 ഡിഗ്രി സെൽഷ്യസ് ചൂടിൽ തയാറാക്കുന്നതിനാൽ കീടനാശിനിയുടെ അംശം ഉണ്ടാകില്ലെന്നുമായിരുന്നു ബോർഡിന്റെ നിലപാട്.

വിൽപന തടഞ്ഞ അരവണ ഭക്ഷ്യയോഗ്യമാണെന്നു കണ്ടെത്തിയ സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിയതിനെ തുടർന്നാണ് ബോർഡിന്റെ തീരുമാനം. 2.5 കോടി ഡപ്പി അരവണയാണ് തീർഥാടനകാലത്തെ വിൽപനയ്ക്ക് ആവശ്യമുള്ളത്. അടുത്ത തീർഥാടനകാലത്തേക്ക് ആവശ്യമായ ഉണക്കലരി, ശർക്കര, മുന്തിരി, കൽക്കണ്ടം, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ വാങ്ങുന്നതിനും ബോർഡ് നടപടി തുടങ്ങി.

aravana-with-cardamom-from-the-next-pilgrimage-season
Advertisment