Advertisment

ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് എ.ആർ.എം.

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളില്‍ തന്നെ സിനിമ കാണാന്‍ തീരുമാനിച്ചത് എ.ആര്‍.എമ്മിന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല.

author-image
മൂവി ഡസ്ക്
New Update
ertyuioiuytrtyui

 കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളില്‍നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ എ.ആര്‍.എമ്മിനായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ മുഖേന ബുക്ക് ചെയ്ത ചിത്രവും എ.ആര്‍.എം. ആണ്.

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളില്‍ തന്നെ സിനിമ കാണാന്‍ തീരുമാനിച്ചത് എ.ആര്‍.എമ്മിന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല.

Advertisment

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം യു.ജി.എം. മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും എ.ആര്‍.എമ്മിന്റെ നിര്‍മാണ പങ്കാളിയാണ്.

തമിഴ്- തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. ജോമോന്‍ ടി. ജോണ്‍ ആണ് എ.ആര്‍.എമ്മിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.

കോ പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്, പ്രിന്‍സ് പോള്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ - ദീപു പ്രദീപ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ,

ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഹര്‍ഷന്‍ പട്ടാഴി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ് ആന്‍ഡ് ഹെയര്‍: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട്: വിക്രം മോര്‍, ഫീനിക്‌സ് പ്രഭു, അഡീഷണല്‍ സ്റ്റണ്ട്‌സ് സ്റ്റന്നര്‍ സാം ആന്‍ഡ് പി.സി..

കൊറിയോഗ്രാഫി- ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, അസോസിയേറ്റ് സിനിമട്ടോഗ്രാഫര്‍- സുദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കളരി ഗുരുക്കള്‍ - പി വി ശിവകുമാര്‍ ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ ആന്‍ഡ് ഹരിഹരന്‍ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു എന്‍ ഭട്ടതിരി, ഡി.ഐ. സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്‌കോപ്പിക് 3 ഡി കണ്‍വെര്‍ഷന്‍ - രാജ് എം സയിദ്( റെയ്‌സ് 3ഡി )കോണ്‍സപ്റ്റ് ആര്‍ട്ട് ആന്‍ഡ് സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്ന സ്വാമി, കോണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്- കിഷാല്‍ സുകുമാരന്‍, വി.എഫ്.എക് സ് സൂപ്പര്‍ വൈസര്‍ - സലിം ലാഹിര്‍, വി.എഫ്.എക്‌സ് - എന്‍വിഷന്‍ വി.എഫ്.എക്‌സ്., വിഷ്വല്‍ ബേര്‍ഡ്‌സ് സ്റ്റുഡിയോ, മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെന്‍ കാസ്റ്റിലോ, ലിറിക്‌സ്: മനു മന്‍ജിത്ത്, ,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് - റ്റില്‍റ്റ്‌ലാബ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് -അഖില്‍ യശോദരന്‍, സ്റ്റില്‍സ് - ബിജിത്ത് ധര്‍മടം, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് - വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍. വാര്‍ത്താപ്രചരണം ബ്രിങ്‌ഫോര്‍ത്ത് മീഡിയ.

Advertisment