Advertisment

പൊതുസേവനങ്ങളിലെ നിര്‍മ്മിത ബുദ്ധി;സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടാന്‍ ജെന്‍ എഐ കോണ്‍ക്ലേവ് ദ്വിദിന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വിവിധ പൊതുസേവനങ്ങള്‍ സുതാര്യവും കുറ്റമറ്റതും കാര്യക്ഷമമവുമാക്കുന്നതിന് നൂതനസാങ്കേതികവിദ്യകളെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്നതിന്‍റെ പദ്ധതിരേഖയും ഈ സമ്മേളനത്തില്‍ രൂപപ്പെടുത്തും.

New Update
tyuiuytretyu

കൊച്ചി: സാങ്കേതികാധിഷ്ഠിത സംരംഭങ്ങളുടെ ആഗോള മേഖലയായി അവതരിപ്പി

ക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് ശക്തിപകരാനായി ജെനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റ

ലിജന്‍സ് കോണ്‍ക്ലേവ്(ജെന്‍ എഐ) ജൂലായ് 11,12 തിയതികളില്‍ കൊച്ചിയില്‍ നടക്കും.

വിവിധ പൊതുസേവനങ്ങള്‍ സുതാര്യവും കുറ്റമറ്റതും കാര്യക്ഷമമവുമാക്കുന്നതിന്

നൂതനസാങ്കേതികവിദ്യകളെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്നതിന്‍റെ പദ്ധതിരേഖയും

ഈ സമ്മേളനത്തില്‍ രൂപപ്പെടുത്തും.

Advertisment

രാജ്യത്തെ ആദ്യ ജെന്‍ എഐ കോണ്‍ക്ലേവാണ് കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാട

നം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോണ്‍

ക്ലേവ് ബോള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്ത് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് നട

ക്കുന്നത്. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ നയങ്ങള്‍ കൊണ്ട് വിജ്ഞാനാ

ധിഷ്ഠിത സമൂഹവും സമ്പദ് വ്യവസ്ഥയുമായി മാറാനുള്ള ശരിയായ ദിശയിലുള്ള

കേരളത്തിന്‍റെ ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്ന സമയത്താണ് ഈ സമ്മേളനം നടക്കുന്നതെ

ന്ന് സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

ജെന്‍ എഐ മേഖലയില്‍ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ അടക്കം സമ്മേളനത്തിനായി കേരളത്തിലേക്കെത്തുന്നത് ഈ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഐ, റോബോട്ടിക്സ് എന്നിവയ്ക്ക് വ്യക്തമായ കാഴ്ചപ്പാടോടെ സവിശേഷമായ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നത്. സാങ്കേതികാധിഷ്ഠിതമായ സംരംഭങ്ങളും നൂതനത്വത്തില്‍ അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പുകളും അടങ്ങുന്ന ആവാസവ്യവസ്ഥയെ സര്‍ക്കാര്‍ പരിപോഷിപ്പിച്ചു വരുന്നു.

 പൊതുസേവനങ്ങളില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിക്കുന്നു.അതിലൂടെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സമൂലമായ മാറ്റത്തിന്‍റെ ഗുണങ്ങള്‍ ഇവിടെയും ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്‍ഡസ്ട്രി 4.0 ലേക്ക് കേരളത്തെ മികച്ച രീതിയില്‍ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ജെന്‍ എഐ കോണ്‍ക്ലേവ്. വ്യവസായപ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഐബിമ്മിന്‍റെഉപഭോക്താക്കള്‍, പങ്കാളികള്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, തുടങ്ങി വിവിധ മേഖലയില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ

നിര്‍മ്മിത ബുദ്ധി മേഖലയില്‍ ഗുണപരമായ വ്യതിയാനം ഉണ്ടാക്കാന്‍ ഈ സമ്മേളനത്തില്‍

ആശയസംവാദത്തിലൂടെ സാധിക്കും.അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ആശയവിനിമയ സെഷനുകള്‍ എന്നിവയ്ക്കു പുറമെ ഇനോവേറ്റീവ് ഡെവലപ്പര്‍ പ്ലേ ഗ്രൗണ്ട് എന്ന സംവിധാനത്തിലൂടെ എഐ നേരിട്ട് അനുഭവിച്ചറിയാനുള്ള സൗകര്യവും കോണ്‍ക്ലേവില്‍ ഒരുക്കും.കോണ്‍ക്ലേവിന് മുന്നോടിയായി ഐബിഎമ്മിന്‍റെ വാട്സണ്‍ എക്സ് പ്ലാറ്റ്ഫോ

മിലൂടെ രണ്ട് ഹാക്കത്തോണും നടക്കുന്നുണ്ട്. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രാ

ദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് ഹാക്കത്തോണ്‍ നടത്തുന്നത്. മികച്ച പ്രതികരണമാണ് ഐ

ടി ആവാസവ്യവസ്ഥയില്‍ നിന്ന് ഈ ഹാക്കത്തോണുകള്‍ക്ക് ലഭിച്ചത്.

Advertisment