ഗുവാഹത്തി: നവംബര്‍ 13 ന് നടക്കുന്ന അസംബി തെരഞ്ഞെടുപ്പിനുള്ള 40 സ്റ്റാര്‍ പ്രചാരകരുടെ പട്ടിക ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവര്‍ അസമില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും.
ഡല്‍ഹി മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, സന്ദീപ് പതക്, ഹര്‍ഭജന്‍ സിംഗ്, ഹര്‍പാല്‍ സിംഗ് ചീമ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസമിലെ ബെഹാലി, ധോലായ്, സമഗുരി, ബോംഗൈഗാവ്, സിദ്ലി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും.