Advertisment

തൃശൂരിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 4.2 മടങ്ങ് വര്‍ധനവ്

2019 മാര്‍ച്ച് 31 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള വിവരങ്ങളാണ് ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തത്. 

New Update
sdfjkhgfdgh

തൃശൂര്‍:  തൃശൂരിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 4.2 മടങ്ങ് വര്‍ധനവുണ്ടായതായി ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ പഠനം ചൂണ്ടിക്കാട്ടുന്നു. വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ 4.1 മടങ്ങ് വര്‍ധനവും രേഖപ്പെടുത്തി. 2019 മാര്‍ച്ച് 31 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള വിവരങ്ങളാണ് ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തത്. 

Advertisment

വനിതാ നിക്ഷേപകരില്‍ 72 ശതമാനവും സ്വതന്ത്രമായ നിക്ഷേപ തീരുമാനങ്ങളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നു പഠനം വ്യക്തമാക്കുന്നു. അന്തിമമായ ഈ സ്വതന്ത്ര തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പ് 70.4 ശതമാനം വനിതകളും പ്രൊഫഷണലുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും നിക്ഷേപ സംബന്ധിയായ ഉപദേശവും തേടുന്നുണ്ട്.  മുന്‍കാല പ്രകടനങ്ങള്‍ അവരുടെ  മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന മുഖ്യ ഘടകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ നിക്ഷേപകരെ കുറിച്ചുള്ള തങ്ങളുടെ പഠനത്തിലൂടെ മനസിലാകുന്നത് ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 30 ശതമാനം വനിതകളാണെന്നാണെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു. വനിതകളുടെ നിക്ഷേപ മുന്‍ഗണനകള്‍ കണക്കിലെടുത്തുള്ളതും അവരെ സാമ്പത്തിക രംഗത്തെ യാത്രയില്‍ ശാക്തീകരിക്കുന്നതുമായ പദ്ധതികള്‍ ആക്സിസ് എഎംസി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളാണ് തങ്ങളുടെ വനിതാ നിക്ഷേപകര്‍ കൈക്കൊള്ളുന്നതെന്നു പഠനം ചൂണ്ടിക്കാട്ടുന്നതായും ദീര്‍ഘകാല ലക്ഷ്യങ്ങളും സ്ഥിരതയും അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘടകങ്ങളാണെന്നും ആക്സിസ് എഎംസി സിഐഒ ആഷിഷ് ഗുപ്ത പറഞ്ഞു.

Advertisment