അട്ടപ്പാടിയിലെ 1220 കർഷകർ ചെറുധാന്യ കൃഷിയിൽ സജീവം.നാടൻ വിത്തുകൾ ഉപയോഗിച്ച് യാതൊരു വളങ്ങളും ചേർക്കാതെയുള്ള, ചെറുധാന്യങ്ങൾ അട്ടപ്പാടി ഫുഡ്സിലൂടെ വിപണിയിൽ

തമിഴ്നാട്ടിൽ നിന്ന് വരുന്ന ചെറുധാന്യങ്ങൾ ഹൈബ്രിഡും അധിക  ഉത്പാദനത്തിന്നായി വളങ്ങളും ചേർക്കാറുണ്ട്.എന്നാൽ അട്ടപ്പാടി ചെറുധാന്യങ്ങൾ നാടൻ വിത്തുകൾ ഉപയോഗിച്ച് യാതൊരു വളങ്ങളും ചേർക്കാതെ ആദിവാസികൾ തന്നെ ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളാണ്.

author-image
സമദ് കല്ലടിക്കോട്
Updated On
New Update
ertyuikjhgrtyuip
താവളം :അട്ടപ്പാടിയിൽ നിന്ന് ശേഖരിക്കുന്ന ചെറുധാന്യങ്ങളായ ചാമ,റാഗി,വരഗ്,തിന, കുതിരവാലി, കമ്പ്, പനിവരഗ്, മണിച്ചോളം, എന്നിവയും ഇവയുടെതന്നെ ദോശ,പുട്ട് ,ഇഡ്ഡലി,അപ്പം ഉണ്ടാക്കാനുള്ള പൊടികളും അട്ടപ്പാടി ഫുഡ്സിൽ ലഭിക്കുന്നു. ചെറുധാന്യങ്ങളുടെ അവിലുകളും ന്യൂഡിൽസും ലഭിക്കുന്നു. കൂടാതെ അട്ടപ്പാടി മുള അരി,ചോളം,വൻ തേൻ,ചെറുതേൻ,രക്തശാലി അരി (പണ്ട് കാലത്ത് രാജക്കൻമാർ ദീർഘായുസ്സിനും, കാൻസർ അടക്കം വരാതിരിക്കാനും കഴിച്ചിരുന്ന അരി),തവിട് കളയാത്ത കറുപ്പു കവണി അരി ,ഉമ അരി,ജയ അരി നവര അരി, ഒമേഗ 3 യുടെ കലവറയായ ചിയ സീഡ്,ചണവിത്ത് ( ഷുഗറിന്, തടി കുറയാൻ, മലബന്ധത്തിന് അത്യുത്തമം) മുതലായവയും ലഭിക്കുന്നു. 
Advertisment
തമിഴ്നാട്ടിൽ നിന്ന് വരുന്ന ചെറുധാന്യങ്ങൾ ഹൈബ്രിഡും അധിക  ഉത്പാദനത്തിന്നായി വളങ്ങളും ചേർക്കാറുണ്ട്.എന്നാൽ അട്ടപ്പാടി ചെറുധാന്യങ്ങൾ നാടൻ വിത്തുകൾ ഉപയോഗിച്ച് യാതൊരു വളങ്ങളും ചേർക്കാതെ ആദിവാസികൾ തന്നെ ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളാണ്.കൂടാതെ അട്ടപ്പാടി ഫുഡിൻ്റെ പ്രൊഡക്ഷൻ യൂണിറ്റിൽ തന്നെ കഴുകി വൃത്തിയാക്കി പൊടിച്ച ഫസ്റ്റ് ക്വാളിറ്റി മുളക്, മല്ലി,എരിവില്ലാത്ത കാശ്മീരി മുളക് പൊടി, സാമ്പാർ പൊടി,രസപ്പൊടി, ചിക്കൻ മസാല,ഗരം മസാല കൂട്ടു പൊടികളും ലഭിക്കുന്നു.
കുർക്കിമിൻ ഒട്ടും നഷ്ടപ്പെടുത്താത്ത ഓർഗാനിക് മഞ്ഞൾ പൊടി ലഭിക്കുന്നു.ചെറു ധാന്യങ്ങളുടെ പ്രത്യകം കഞ്ഞി കിറ്റ്,എല്ലാ ചെറുധാന്യങ്ങളും,അണ്ടി പരിപ്പ്,ഏലക്ക,ബദാം,മുള അരി തുടങ്ങി  23 ഇനങ്ങൾ കൂട്ടി പൊടിച്ച 'ആരോഗ്യ പ്പൊടിയും'ലഭിക്കുന്നു.ഈ ആരോഗ്യപ്പൊടി ദിവസവും ഒരു നേരത്തെ ആഹാരമായി കഴിക്കുകയാണെങ്കിൽ ജീവിത ശൈലീ രോഗങ്ങളായ പ്രഷർ ഷുഗർ, കൊളസ്ട്രോൾ,തൈറോയ്ഡ്,യൂറിക് ആസിഡ് മുതലായവയിൽ നിന്ന് മുക്തി നേടാനും രക്തത്തിലെ നല്ല കൊളസ്ട്രോൾ ഉയരാനും ചീത്ത കൊളസ്ട്രോൾ താഴാനും ഇടയാക്കുന്നു. ഏത് ഭീകര രോഗാവസ്ഥയിലുംകഴിക്കുന്ന മരുന്നുകളോടൊപ്പം ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ കൂടി ശീലമാക്കുന്നതിൽ തെറ്റില്ല.
ആഹാരം മരുന്നായി കഴിച്ചാൽ മരുന്ന് ആഹാരമായി കഴിക്കേണ്ടി വരില്ല.നാം തന്നെ നമ്മുടെ ഡോക്ടർ ഭക്ഷണമാണ് മരുന്ന്,ഇതാണ് അട്ടപ്പാടി ഫുഡ്‌സിന്റെ ആശയം.ഫോൺ:9846139480.
Advertisment