Advertisment

ലിവര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ചര്‍മ്മം അകാരണമായി ചൊറിയുന്നത്, വയറിന് വീക്കം, ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക, കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക, വിളറിയ മലം, അമിത ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും സൂചനയാകാം.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
lkiuytrewqertyui

ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതാണ് കരള്‍ ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണം. അതുപോലെ ചര്‍മ്മം അകാരണമായി ചൊറിയുന്നത്, വയറിന് വീക്കം, ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക, കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക, വിളറിയ മലം, അമിത ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും സൂചനയാകാം. അമിതമായി മദ്യപിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് കരൾ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുക. 

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും ലിവര്‍ ക്യാന്‍സറിനുള്ള സാധ്യതയെ കൂട്ടിയേക്കാം. പുകവലി ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിച്ചേക്കാം. അതിനാല്‍ പുകവലിയും ഉപേക്ഷിക്കുക. അമിത വണ്ണം ആരോഗ്യത്തിന് ഒട്ടും നന്നല്ല. അമിത വണ്ണവും ലിവര്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അമിത വണ്ണം മൂലം മറ്റ് പല രോഗങ്ങളുടെ സാധ്യതയും കൂടാം. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. 

മോശം ഭക്ഷണശീലമാണ് കരളിന്‍റെ ആരോഗ്യത്തെ മോശമാക്കുന്ന മറ്റൊരു പ്രധാന കാരണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ചതും കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ ലിവര്‍ ക്യാന്‍സര്‍ സാധ്യത കൂട്ടും. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം. മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും ചില മരുന്നുകളുടെ ഉപയോഗവും  ലിവര്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. 

bad-habits-that-increase-your-chances-of-liver-cancer
Advertisment