ബജാജ് ഓട്ടോ നീണ്ട കാത്തിരിപ്പിന് ശേഷം ബജാജ് പൾസർ എൻ 125നെ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി. സ്‌പോർട്ടി രൂപത്തിനും ഡിസൈനിനുമൊപ്പം നൂതന ഫീച്ചറുകളുമായാണ് കമ്പനി ഈ ബൈക്കിനെ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പൾസർ N125 ന് നഗര കേന്ദ്രീകൃത രൂപകൽപ്പനയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് നഗര സവാരി കൂടുതൽ മികച്ചതാക്കുന്ന തരത്തിലാണ് പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്നത്.
കൊത്തുപണികളുള്ള ഇന്ധന ടാങ്കും ഫ്ലോട്ടിംഗ് പാനലുകളും ഈ ബൈക്കിൻ്റെ രൂപത്തെ കൂടുതൽ സ്പോർട്ടി ആക്കുന്നു. 124.58 സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഈ ബൈക്കിൽ കമ്പനി നൽകിയിരിക്കുന്നത്. ഇത് 12 പിഎസ് കരുത്തും 11 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. ഈ ബൈക്കിൻ്റെ പവർ വെയ്റ്റ് അനുപാതം വളരെ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ബൈക്കിന് മികച്ച ടോർക്ക് നൽകാൻ സഹായിക്കുന്നു.
ഐഎസ്‍ജി സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള പൾസർ ശ്രേണിയിലെ ആദ്യ മോഡലാണിത്. സൈലൻ്റ് ആയി സ്റ്റാർട്ട് ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു. ഹോണ്ട മോട്ടോർസൈക്കിളുകളിലും സമാനമായ സാങ്കേതികവിദ്യ നിങ്ങൾക്ക് കാണാൻ സാധിക്കും. ഈ ബൈക്കിൻ്റെ ആകെ ഭാരം 125 കിലോഗ്രാമാണ്. അതിൻ്റെ സീറ്റ് ഉയരം 795 എംഎം ആണ്. ഇത് ഉയരം കുറഞ്ഞ ആളുകൾക്ക് പോലും സുഖപ്രദമായ റൈഡിംഗ് പൊസിഷൻ നൽകുന്നു.
എൽഇഡി ഡിസ്ക് ബ്ലൂടൂത്ത് വേരിയൻ്റ് എബോണി ബ്ലാക്ക്, പർപ്പിൾ ഫ്യൂറി, എബോണി ബ്ലാക്ക്, കോക്ക്‌ടെയിൽ വൈൻ റെഡ്, പ്യൂറ്റർ ഗ്രേ, സിട്രസ് റഷ് നിറങ്ങളിൽ വരുന്നു. പേൾ മെറ്റാലിക് വൈറ്റ്, എബോണി ബ്ലാക്ക്, കരീബിയൻ ബ്ലൂ, കോക്ടെയ്ൽ വൈൻ റെഡ് കളർ ഓപ്ഷനുകളിൽ എൽഇഡി ഡിസ്ക് വേരിയൻ്റ് ലഭ്യമാണ്. പൾസർ എൻ125 രണ്ട് വേരിയൻ്റുകളിലായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എൽഇഡി ഡിസ്ക് ബ്ലൂടൂത്ത്, എൽഇഡി ഡിസ്‍ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.