'ബറോസി'ന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

സംവിധായകനായും നായകനായും ജോലിയിൽ മുഴുകിയിരിക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക. ചിത്രവുമായി സഹകരിക്കുന്ന സംവിധായകൻ ടി.കെ. രാജീവ് കുമാർ, മറ്റുതാരങ്ങൾ എന്നിവരും ദൃശ്യങ്ങളിലുണ്ട്.

author-image
മൂവി ഡസ്ക്
New Update
-ouyt5678

ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ മിനുക്കുപണികളിലാണ് നടൻ മോഹൻലാൽ. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് 'ബറോസി'ന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകനായും നായകനായും ജോലിയിൽ മുഴുകിയിരിക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാവുക. ചിത്രവുമായി സഹകരിക്കുന്ന സംവിധായകൻ ടി.കെ. രാജീവ് കുമാർ, മറ്റുതാരങ്ങൾ എന്നിവരും ദൃശ്യങ്ങളിലുണ്ട്.

Advertisment

മോഹൻലാൽ അവതരിപ്പിക്കുന്ന നിധികാക്കും ഭൂതത്തിന്റെ ആനിമേഷൻ വീഡിയോയും ഉൾപ്പെടുത്തിയാണ് ബിഹൈൻഡ് ദ സീൻ ദൃശ്യം എത്തിയിരിക്കുന്നത്. 2019-ലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രത്തിന്റെ റീ റെക്കോഡിങ് ജോലികൾ ലോസ് ആഞ്ജലീസിലാണ് നടന്നത്. സ്‌പെഷ്യൽ എഫക്ടുകൾ ഇന്ത്യയിലും തായ്‌ലാന്റിലുമാണ് ചെയ്തത്. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കലവൂർ രവികുമാറാണ്‌.

അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മാർക്ക് കിലിയന്റേതാണ് പശ്ചാത്തല സംഗീതം.കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

ടൈറ്റിൽ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവരാണ് എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം.

barroz-movie-behind-the-scene-video
Advertisment