Advertisment

1000 സ്റ്റോറുകളുമായി രാജ്യത്തെ ഏറ്റവും വലിയ സ്‌പെഷ്യാലിറ്റി ഐസ്‌ക്രീം റെസ്റ്റോറന്റ് ബ്രാന്‍ഡായി ബാസ്‌കിന്‍ റോബിന്‍സ്

മൂന്ന് പതിറ്റാണ്ടിന് ശേഷം 1000ാമത്തെ സ്റ്റോര്‍ തുറന്നതിലൂടെ ബാസ്‌കിന്‍ റോബിന്‍സിന്റെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായും ഇന്ത്യ മാറി. മെട്രോപൊളിറ്റന്‍ ഹബ്ബുകള്‍ ഉള്‍പ്പെടെ 290ലേറെ നഗരങ്ങളിലും.

New Update
ftyuoiuyuioplkjuio

കൊച്ചി: അമേരിക്കന്‍ ഐസ്‌ക്രീം ബ്രാന്‍ഡായ ബാസ്‌കിന്‍ റോബിന്‍സ്, ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ 1000ാമത്തെ സ്റ്റോര്‍ തുറന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഐസ്‌ക്രീം റെസ്റ്റോറന്റ് ബ്രാന്‍ഡെന്ന നേട്ടവും ബാസ്‌കിന്‍ റോബിന്‍സ് സ്വന്തമാക്കി. 1993ലാണ് ബാസ്‌കിന്‍ റോബിന്‍സ് തങ്ങളുടെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ ഗ്രാവിസ് ഫുഡ്‌സുമായി ചേര്‍ന്ന് ഇന്ത്യയിലെയും സാര്‍ക്ക് മേഖലയിലെയും വിപണിയില്‍ പ്രവേശിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1000ാമത്തെ സ്റ്റോര്‍ തുറന്നതിലൂടെ ബാസ്‌കിന്‍ റോബിന്‍സിന്റെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായും ഇന്ത്യ മാറി. മെട്രോപൊളിറ്റന്‍ ഹബ്ബുകള്‍ ഉള്‍പ്പെടെ 290ലേറെ നഗരങ്ങളിലും. നോണ്‍മെട്രോ വിപണികളിലും ബാസ്‌കിന്‍ റോബിന്‍സിന് സാനിധ്യമുണ്ട്.

Advertisment

 

ഗുണമേന്മയുള്ള ചേരുവകള്‍ ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന രുചികള്‍ നല്‍കുന്ന ബ്രാന്‍ഡിന്റെ വിജയകരമായ തന്ത്രത്തിന്റെ തെളിവാണ് ഈ നേട്ടം. ഐസ്‌ക്രീം കേക്ക്, ഐസ്‌ക്രീം പിസ, ഐസ്‌ക്രീം റോക്ക്‌സ് എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ആദ്യമായി ലഭ്യമാക്കിയ ബ്രാന്‍ഡുകളിലൊന്നാണ് ബാസ്‌കിന്‍ റോബിന്‍സ്. മിസിസിപ്പി മഡ്, ഹണി നട്ട് ക്രഞ്ച്, ബവേറിയന്‍ ചോക്ലേറ്റ് തുടങ്ങിയ ജനപ്രിയ സിഗ്നേച്ചര്‍ ഫ്‌ളേവറുകള്‍ക്കൊപ്പം ഗുലാബ് ജാമുന്‍, കാരമല്‍ മില്‍ക്ക് കേക്ക്, റബ്ദി ജിലേബി തുടങ്ങിയ പ്രാദേശിക മധുര പലഹാരങ്ങളില്‍ നിന്നുള്ള വിഭവങ്ങളും ബാസ്‌കിന്‍ റോബിന്‍സ് വാഗ്ദാനം ചെയ്യുന്നു,

 

22,000 കോടി രൂപയോളം മൂല്യമുള്ളതാണ് ഐസ്‌ക്രീം വിപണി, പ്രതിവര്‍ഷം 15% വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതേസമയം വിപണി വളര്‍ച്ചാ നിരക്കിനേക്കാള്‍ ഇരട്ടി വളര്‍ച്ചയാണ് ബാസ്‌കിന്‍ റോബിന്‍സ് കൈവരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 30% വാര്‍ഷിക വളര്‍ച്ചയാണ് ബ്രാന്‍ഡ് നേടിയത്. 33ലേറെ രാജ്യങ്ങളിലായി 8000ലധികം സ്‌റ്റോറുകളുള്ള ബാസ്‌കിന്‍ റോബിന്‍സിന്റെ ആഗോളതലത്തിലെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ആരംഭിക്കുകയും, ലോയല്‍റ്റി പ്രോഗ്രാം നടപ്പിലാക്കുകയും ചെയ്ത ആദ്യ ഐസ്‌ക്രീം ബ്രാന്‍ഡുകളിലൊന്ന് കൂടിയാണ് ബാസ്‌കിന്‍ റോബിന്‍സ്.

 

ഇന്ത്യയില്‍ ഞങ്ങളുടെ 1000ാമത്തെ സ്‌റ്റോര്‍ തുറക്കുന്ന ഈ സുപ്രധാന സന്ദര്‍ഭം ആഘോഷിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍സ്പയര്‍ ബ്രാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മൈക്കല്‍ ഹേലി പറഞ്ഞു. 30 വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ ശക്തമായ ഫ്രാഞ്ചൈസിയായി ഒപ്പം നിന്നതിന് ഗ്രാവിസ് ഫുഡ്‌സിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഞങ്ങള്‍ക്ക് ആവേശകരമായ ദിവസമാണെന്ന് ഗ്രാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗരവ് ഘായ് അഭിപ്രായപ്പെട്ടു. ആയിരം സ്റ്റോറെന്ന നാഴികക്കല്ല്, ഈ വിപണിയിലെ ഞങ്ങളുടെ പങ്കിട്ട മൂല്യങ്ങളെയും ആഴത്തിലുള്ള പ്രതിബദ്ധതയെയും അസാമാന്യമായ കൃത്യനിര്‍വഹണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment