അത്തിപ്പഴം നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. ഇത് ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു സ്രോതസാണ്. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇതിലുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങള്‍ ലഭിയ്ക്കാനും ഇത് കഴിയ്ക്കുന്നത് നല്ലതാണ്.
മലബന്ധത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും ഫൈബറിന്റെ കലവറയായ അത്തപ്പഴം ഗുണകരമാണ്.കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കും. ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം ചെയ്യും. അതിനൊപ്പം വിശപ്പ് കുറയ്ക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്.
കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉണക്ക അത്തിപ്പഴത്തില്‍ കാത്സ്യവും ഫോസ്ഫറസും അടങ്ങിയിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യവും ഇത് മെച്ചപ്പെടുത്തും.