Advertisment

ദീപാവലിക്ക് ഉപഭോക്താക്കള്‍ക്ക് ഉറപ്പായ ആനുകൂല്യങ്ങളുമായി വി

ഉത്സവ ആനുകൂല്യങ്ങളുടെ ഭാഗമായി വി ആപ്പില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് വീല്‍ കറക്കാന്‍ അവസരം ലഭിക്കുകയും 3499 രൂപ വരെ വാര്‍ഷിക റീചാര്‍ജ് അടക്കമുള്ള ഉറപ്പായ സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്യും.

New Update
dfghjklkjhgffghjk

കൊച്ചി: വി ആപ്പില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഉറപ്പായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മുന്‍ നിര ടെലികോം ഓപ്പറേറ്ററായ വി ഉപഭോക്താക്കളുടെ ദീപാവലി കൂടുതല്‍ ആകര്‍ഷകമാക്കുന്നു.  ഉത്സവ ആനുകൂല്യങ്ങളുടെ ഭാഗമായി വി ആപ്പില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് വീല്‍ കറക്കാന്‍ അവസരം ലഭിക്കുകയും 3499 രൂപ വരെ വാര്‍ഷിക റീചാര്‍ജ് അടക്കമുള്ള ഉറപ്പായ സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്യും.

Advertisment

 

വി ഉപഭോക്താക്കള്‍ക്ക്  വേണ്ടിയുള്ള പ്രത്യേക ആനുകൂല്യങ്ങളില്‍ 1ജിബി, 2ജിബി, 5ജിബി, 30ജിബി അധിക ഡാറ്റാ, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള ഡിസ്കൗണ്ട് കൂപ്പണ്‍, 3499 രൂപയുടെ വാര്‍ഷിക റീചാര്‍ജ് പായ്ക്ക് തുടങ്ങിയവ ഉള്‍പ്പെടുന്നു.  ഉപഭോക്താക്കള്‍ക്ക് ഓരോ 48 മണിക്കൂറിനുള്ളിലും റീചാര്‍ജിന് ശേഷം വീല്‍ കറക്കി ലളിതമായ ചോദ്യത്തിന് ഉത്തരം നല്‍കി സമ്മാനങ്ങള്‍ നേടാം.

 

വി ആപ്പില്‍ മാത്രമായി നവംബര്‍ 3 വരെയാണ് ഈ അനുകൂല്യങ്ങള്‍ ലഭിക്കുക. ഇതിന് പുറമെ വാര്‍ഷിക പ്രീപെയ്ഡ് പായ്ക്കുകള്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ 100 രൂപ വരെയും അധികമായി 50ജിബി വരെയും തല്‍ക്ഷണം ആനുകൂല്യങ്ങളും ലഭിക്കും.

 

ഇതോടൊപ്പം വി ആപ്പ് വഴി വി ഷോപ്പില്‍ മിന്ത്ര, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സോണി ലിവ് തുടങ്ങിയവ ജനപ്രിയ ബ്രാന്‍ഡ് വൗച്ചറുകളില്‍ 25 ശതമാനം വരെ കിഴിവുണ്ട്.ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ലഭിക്കുന്നതിനും പ്രിയപ്പെട്ടവരുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി ആസ്വദിക്കുന്നതിനും വി പ്രതിജ്ഞാബദ്ധമാണ്.

Advertisment