Advertisment

നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, ഡി, ഇ, കെ,തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

New Update
ertyuikytrtyuiouytryui

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്,  

വിറ്റാമിൻ എ, ഡി,  ഇ, കെ,തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളായ ഡി, കെ, ഇ എന്നിവയും നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ മഞ്ഞുകാലത്ത് നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

Advertisment

ദഹനം മെച്ചപ്പെടുത്താനും നെയ്യ് നല്ലതാണ്. ഭക്ഷണത്തിന് മുമ്പ്  നെയ്യ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിനും  ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാനും സഹായിക്കുന്നു.ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു.ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നെയ്യ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

 എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു. ഒരു സ്പൂണ്‍ നെയ്യില്‍ 112 കലോറി അടങ്ങിയിട്ടുണ്ട്. ഇതില്‍ 0.04 ഗ്രാം പ്രോട്ടീന്‍, വിറ്റാമിനുകള്‍ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകള്‍, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ ഇവ സഹായിക്കും. 

benefits-of-consuming-ghee
Advertisment