ജാതിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഫൈബര്‍, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് , വിറ്റാമിന്‍ ബി, ആന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിലടങ്ങിയിരിക്കുന്നു.

New Update
mjnbhgvfcdxsaasdftyui

കറികൾക്ക് രുചിയും മണവുമൊക്കെ കിട്ടുന്നതിനായി പലരും പതിവായി ജാതിക്ക ഉപയോ​ഗിക്കാറുണ്ട്. ഫൈബര്‍, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ് , വിറ്റാമിന്‍ ബി, ആന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ജാതിക്കയിലടങ്ങിയിരിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ജാതിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാനും മലബന്ധം, വയറ് കെട്ടിവീര്‍ക്കുന്നത്, ഗ്യാസ്ട്രബിള്‍ എന്നീ പ്രശ്‌നങ്ങളെ തടയാനും സഹായിക്കും. 

Advertisment

ജാതിക്കയിലടങ്ങിയിരിക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജാതിക്ക കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉഷാറാക്കാനും ജാതിക്കയ്ക്കാവും. ഓര്‍മ്മശക്തി നിലനിര്‍ത്താനും ജാതിക്ക സഹായിക്കും. 

സ്ട്രെസ് കുറയ്ക്കാനും നല്ല രീതിയില്‍ ഉറക്കം ലഭിക്കാനും ജാതിക്ക കഴിക്കുന്നത് നല്ലതാണ്. 
ക്ഷീണം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാനും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടാനും ജാതിക്ക പതിവാക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ജാതിക്ക. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ജാതിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

benefits-of-consuming-nutmeg-in-your-diet
Advertisment