വെള്ളരിക്കാ വിത്തുകളുടെ ആരോ​ഗ്യ ​ഗുണങ്ങളെക്കുറിച്ച് അറിയാം..

ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഫലവത്താണ്.

New Update
yuikjhgtyuilkjhgyuio

ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക.ഈ പച്ചക്കറി ശീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഗുണം ചെയ്യും.ഫൈബര്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങളും ഇതിലുണ്ട്. അതുപോലെ തന്നെ ഗുണങ്ങളുള്ള കേമനാണ് വെള്ളരിക്കാ വിത്തുകളും. നാരുകളുടെ നല്ലൊരു സ്രോതസാണിത്. ഇത് കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങളും മലബന്ധവും അകലും.

Advertisment

വെള്ളരിക്കാ വിത്തുകളില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വെള്ളരിക്കാ കുരുവില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും പ്രയോജനപ്പെടും.സിങ്ക് അടങ്ങിയ വെള്ളരിക്കാ കുരു കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

 വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.ഇതില്‍ കലോറിയും കുറവാണ്. ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്കാ വിത്തുകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഫലവത്താണ്.

Advertisment