Advertisment

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

New Update
efgrthyjukiluytrer

ഏലം അഥവാ ഏലയ്ക്കാ എന്നൊക്കെ വിളിക്കുന്ന ഈ ചേരുവ പലതരം കറിക്കൂട്ടുകളിലും മധുര പലഹാരങ്ങളിലും ചേർത്ത് വരുന്നു. ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Advertisment

ദിവസവും വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ആമാശയത്തിലെ ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. 

അടിവയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.

ദഹനപ്രക്രിയ ഫലപ്രദമായി നടക്കാത്തതാണ് പലപ്പോഴും ശരീരവണ്ണം കൂടാൻ കാരണമാകുന്നത്. ആമാശയത്തിലെ ആരോഗ്യപ്രശ്നങ്ങളെ എല്ലാം ഒഴിവാക്കാൻ സഹായിക്കുന്ന ഏലയ്ക്ക ദഹനത്തെ മികവുറ്റതാക്കി മാറ്റുന്നു. 

ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു. LDL കൊളസ്ട്രോൾ, ട്രൈഗ്ലിസെർഡുകൾ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലയ്ക്ക ഫലപ്രദമാണ്. 

ഏലയ്ക്ക വെള്ളം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും. ലെെം​ഗികശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക. പുരുഷന്മാർ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം. ഏലയ്ക്ക പൊടിച്ചതിനുശേഷം  ചായയിൽ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തും. 

Advertisment