Advertisment

ഡയറ്റില്‍ പതിവായി ഗ്രാമ്പൂ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ആരോ​ഗ്യ ഗുണങ്ങള്‍ അറിയാം..

ഫൈബര്‍ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും.  എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

New Update
5678765678

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഗ്രാമ്പൂ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും. 

Advertisment

ഭക്ഷണശേഷം ഒരു ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ അകറ്റാനും ഗുണം ചെയ്യും.  എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യത്തിനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

പല്ല് വേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്‍റെ തൈലം പഞ്ഞിയില്‍ ചാലിച്ച് വേദനയുള്ള പല്ലിന്‍റെ ഭാഗത്ത് മോണയില്‍ തട്ടാതെ വച്ചാല്‍‌ വേദന കുറയും. അതുപോലെ തന്നെ പലര്‍ക്കുമുളള ഒരു പ്രധാന പ്രശ്നമാണ് വായ്നാറ്റം. വായ്നാറ്റമുള്ളവര്‍ അല്പം ഗ്രാമ്പൂ തൈലം ചെറു ചൂടു വെള്ളത്തിലൊഴിച്ച് ഭക്ഷണത്തിന് ശേഷം വായില്‍ കൊണ്ടാൽ ദുർഗന്ധം മാറും. ഗ്രാമ്പൂ തൈലം തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഗ്രാമ്പൂ തൈലം തലയോട്ടിയില്‍ പുരട്ടുന്നത് രക്തയോട്ടത്തിന് സഹായിക്കും. അതിലൂടെ തലമുടി കൊഴിച്ചില്‍ കുറയാനും മുടി വളരാനും ഇവ സഹായിക്കും. 

Advertisment