പെരുംജീരകത്തിന്റെ ഔഷധ ഗുണം അത്ര ചെറുതല്ല. വിറ്റാമിന്‍ സി, ഇ, എ, കെ, ഫൈബര്‍, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.
മസാലയില്‍ മാത്രമല്ല, പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ പതിവായി കുടിക്കുന്ന ദഹനത്തിനും മലബന്ധത്തെ അകറ്റാനും സഹായിക്കും. മാത്രമല്ല ഗ്യാസിനും വയറുവേദനയയ്ക്കും പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
കൂടാതെ ശരീരത്തില്‍ അടുഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുന്ന പ്രക്രിയ വേഗത്തിലാക്കും. നാരുകള്‍ ധാരളം അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പ് കുറയ്ക്കുകയും അതിലൂടെ അമിത ശരീരഭാരം ഇല്ലാതാവുകയും ചെയ്യുന്നു.
പൊട്ടാസ്യത്തിന്റെ കലവറയാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.