Advertisment

ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്‍പ് പൂര്‍ത്തിയാകും

ബെംഗളൂരുവിലെ ഹൊസപേട്ടില്‍നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരില്‍ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ് നിര്‍മാണം.

New Update
e67uioiuyt

ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിര്‍മാണം ഡിസംബറിനുമുന്‍പ് പൂര്‍ത്തിയാകും.പുതിയപാത ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. പാതയുടെ ഉദ്ഘാടനം ഡിസംബറിനുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

Advertisment

258 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയുടെ നിര്‍മാണമാണ് നടന്നുവരുന്നത്. കര്‍ണാടകത്തിലെ ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍ ജില്ലകളിലൂടെയും ആന്ധ്രയിലെ ചിറ്റൂര്‍, തമിഴ്നാട്ടിലെ വെല്ലൂര്‍, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.

ബെംഗളൂരുവിലെ ഹൊസപേട്ടില്‍നിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരില്‍ അവസാനിക്കുന്ന പാതയാണിത്. 17,930 കോടി രൂപ ചെലവിലാണ് നിര്‍മാണം.

Advertisment