Advertisment

ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം

നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും. കൂടാതെ ഇവയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
stykjhgdfghjkhg

ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേക്കും രക്തയോട്ടം ആവശ്യമാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും. കൂടാതെ ഇവയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Advertisment

ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവ ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കുന്ന വാസോഡൈലേറ്ററുകളായാണ്  പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

better-blood-circulation
Advertisment