ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്റുകളും അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ലങ്സിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടും. മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.