പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിൻ്റെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ഓഗസ്റ്റ് 23- നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് 'ഹണ്ട്' കഥ പറയുന്നതെന്ന സൂചനയാണ് ട്രെയിലർ തരുന്നത്.

author-image
മൂവി ഡസ്ക്
New Update
rtyhgfrtyujytyu

ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമായ ഹണ്ടിൻ്റെ ട്രെയിലർ പുറത്ത്. ഓഗസ്റ്റ് 23- നാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് 'ഹണ്ട്' കഥ പറയുന്നതെന്ന സൂചനയാണ് ട്രെയിലർ തരുന്നത്.

Advertisment

ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്. അദിതി രവി, രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിൻ്റെ ഛായാഗ്രഹണം- ജാക്സണ്‍ ജോൺസൺ, സംഗീതം -കൈലാസ് മേനോൻ, എഡിറ്റിംഗ് - അഖിൽ എ ആർ, പ്രൊഡക്ഷൻ കൺടോളർ- സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, കലാസംവിധാനം- ബോബൻ, വരികൾ- സന്തോഷ് വർമ, മേക്കപ്പ്- പി വി ശങ്കർ, കോസ്റ്റ്യും ഡിസൈൻ- ലിജി പ്രേമൻ, സൗണ്ട് ഡിസൈൻ - എം ആർ രാജകൃഷ്ണൻ, ഓഫീസ് നിർവഹണം- ദില്ലി ഗോപൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഫോട്ടോ- ഹരി തിരുമല എന്നിവരാണ്. ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പിആർഒ -ശബരി.

Advertisment