ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ധി​യെ​ഴു​ത്ത് ചൊ​വ്വാ​ഴ്ച ന​ട​ക്കും

ഇ​ന്ത്യാ സ​ഖ്യം നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ഇ​ട​നാ​ഴി ഒ​രു​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ആ​രോ​പി​ച്ചു

New Update
BIHAR

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ധി​യെ​ഴു​ത്ത് ചൊ​വ്വാ​ഴ്ച ന​ട​ക്കും.

Advertisment

 20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ബൂ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റി​ന് ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 121 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തി​യ​ത്.

64.46 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച വി​വി​ധ​യി​ട​ങ്ങ​ളി​ൽ റാ​ലി​ക​ൾ ന​ട​ന്നു.

ഇ​ന്ത്യാ സ​ഖ്യം നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ഇ​ട​നാ​ഴി ഒ​രു​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ആ​രോ​പി​ച്ചു.

ഇ​ന്ത്യാ സ​ഖ്യം നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കു​ള്ള ഇ​ട​നാ​ഴി ഒ​രു​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Advertisment