/sathyam/media/media_files/2025/08/20/hhhhc-c-2025-08-20-04-10-03.jpg)
ചിക്കാഗോ: ആഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ബിജു കെ. സ്റ്റീഫനും സുപ്രസിദ്ധ കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയനും അതിഥികളായി പങ്കെടുക്കുമെന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. കൂടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവരും ഈ വര്‍ഷത്തെ വടംവലി മത്സരത്തില്‍ അതിഥികളായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് കേരള സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസറായി ബിജു കെ. സ്റ്റീഫന്‍ നിയമിതനാകുന്നത്. 2012-ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. വെള്ളൂര്‍ സ്വദേശിയായ ബിജു കെ. സ്റ്റീഫന് കുറ്റാന്വേഷണ മികവിനുള്ള 'ബാഡ്ജ് ഓഫ് ഓണര്‍' രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. വടംവലി മത്സരത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്‍ഡ്യാ ഫുഡ് ഫെസ്റ്റിവല്‍ ബിജു കെ. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ പറഞ്ഞു.
പ്രശസ്ത കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയന്‍ അറിയപ്പെടുന്ന വയലിനിസ്റ്റ് കൂടിയാണ്. ഏഷ്യാനെറ്റിലെ മുന്‍ അവതാരകയായ ലക്ഷ്മി ജയന്‍ ഏഷ്യാനെറ്റ് കേബിള്‍വിഷന്‍, കൈരളി വി എന്നിവയില്‍ അവതാരക ആയി പ്രവര്‍ത്തിക്കുന്നു. മെയില്‍ ആന്‍ഡ് ഫീമെയില്‍ വോയ്‌സ് ഭംഗിയായി കൈകാര്യം ചെയ്യുന്ന ലക്ഷ്മി ജയന്‍ ഡബ്ബിംഗ്, പിന്നണിസംഗീത മേഖലകളില്‍ ശ്രദ്ധേയയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്തിട്ടുണ്ട്.
ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മത്സരം ആരംഭിക്കും. 5 മണിക്ക് മത്സരങ്ങള്‍ അവസാനിക്കിം. 5 മണി മുതല്‍ രാത്രി 10 മണി വരെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനുള്ള 'ഇന്ത്യ ഫുഡ് ടേസ്റ്റ്' നടത്തപ്പെടും. 7 മണി മുതല്‍ 10 മണി വരെയാണ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങറും. ഈ വര്‍ഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള മോര്‍ട്ടന്‍ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുളിള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇരുപതില്‍പ്പരം ടീമുകളെയാ#ീണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.
പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ് ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക:
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.
വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍)-(630) 673-3382